കാൽനട പ്രചാരണ ജാഥാ പര്യടനം

ചവറ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ചവറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കാൽനട പ്രചരണ ജാഥ ചവറയിൽ പര്യടനം നടത്തി. തൊഴിലുറപ്പ് പദ്ധതി ദുർബലപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക, തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ 200 ആക്കി ഉയർത്തുക, മിനിമം കൂലി 500 രൂപയാക്കുക, ജോലി സമയം ക്രമീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് 14ന് രാജ്ഭവനിലേക്ക് തൊഴിലാളികൾ നടത്തുന്ന മാർച്ചി​െൻറ പ്രചാരണാർഥമാണ് കാൽനട പ്രചാരണ ജാഥ വിവിധ പഞ്ചായത്തുകളിലായി പര്യടനം നടത്തിയത്. യൂനിയൻ ഏരിയ സെക്രട്ടറി ആർ. രാമചന്ദ്രൻപിള്ള ക്യാപ്റ്റനായ ജാഥ ചവറ പഴഞ്ഞിക്കാവിൽനിന്ന് സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി ടി. മനോഹരൻ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. വിക്രമക്കുറുപ്പ് അധ്യക്ഷതവഹിച്ചു. യൂനിയൻ ജില്ല കമ്മിറ്റി അംഗം ഡി. മന്മഥൻ, എം. അനൂപ്, ജെ. ജോയി എന്നിവർ സംസാരിച്ചു. ചവറ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് പന്മന പഞ്ചായത്തിൽ ഇടപ്പള്ളിക്കോട്ടയിൽനിന്നാരംഭിച്ച ജാഥ സി.പി.എം ജില്ല കമ്മിറ്റി അംഗം രാജമ്മ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെ. അനിൽ അധ്യക്ഷതവഹിച്ചു. യൂനിയൻ പഞ്ചായത്ത് സെക്രട്ടറി എം.വി. പ്രസാദ്, ആർ. രവീന്ദ്രൻ, ആർ. സുരേന്ദ്രൻപിള്ള, എൽ. വിജയൻനായർ, സലാം പണിയ്ക്കേത്ത്, കെ.എ. നിയാസ്, ഷീനാപ്രസാദ്, എസ്. സന്തോഷ് എന്നിവർ സംസാരിച്ചു. ഏരിയയിലെ മറ്റു പഞ്ചായത്തുകളിലും തിങ്കളാഴ്ച പ്രചാരണ ജാഥ പര്യടനം നടത്തി. കോൺഗ്രസ് സപ്ലൈ ഓഫിസ് മാർച്ച് നാളെ കരുനാഗപ്പള്ളി: റേഷൻ വിതരണ പരിഷ്കരണത്തി​െൻറ പേരിൽ താലൂക്കിലെ റേഷൻ കടകൾ നേരിട്ട സ്തംഭനാവസ്ഥ പരിഹരിക്കണമെന്നും റേഷൻ കടകളിലൂടെ നേരത്തേയുള്ള വിതരണം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ കരുനാഗപ്പള്ളി സപ്ലൈ ഓഫിസിലേക്ക് ബുധനാഴ്ച രാവിലെ 10ന് മാർച്ചും തുടർന്ന് ധർണയും നടത്തും. എല്ലാ ആഴ്ചയും റേഷൻ കൃത്യമായി വിതരണം ചെയ്യേണ്ട സമയം റേഷൻ കടകൾ അടച്ചിട്ടിരിക്കുന്നതിന് തുല്യമായി മാറിയെന്നും യോഗം കുറ്റപ്പെടുത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് ചിറ്റുമൂല നാസർ അധ്യക്ഷതവഹിച്ചു. ഇ. യുസുഫ് കുഞ്ഞ്, സേതുമാധവൻ, കോലത്ത് വേണുഗോപാൽ, സന്തോഷ് തുപ്പാശ്ശേരി, കെ.കെ. സുനിൽ, എൻ. അജയകുമർ, മുനമ്പത്ത് വഹാബ്, കബീർ എം. തീപ്പുര, നീലികുളം സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. തഴവ റോയൽ വൈസ് മെൻസ് ക്ലബ് പ്രവർത്തനം തുടങ്ങി കരുനാഗപ്പള്ളി: വൈസ് മെൻ ഇൻറർനാഷനൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജ്യൻ ജില്ല ആറി-ൽ കൊല്ലം മിഡ്ടൗൺക്ലബ് സ്പോൺസർ ചെയ്ത തഴവ റോയൽ വൈസ് മെൻസ് ക്ലബി​െൻറ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഡിസ്ട്രിക്റ്റ് ഗവർണർ എസ്. അജയകുമാർ ബാലുവി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗത്വ വിതരണം റീജ്യനൽ ഡയറക്ടർ വഴുതാനത്ത് ബാലചന്ദ്രനും ഭാരവാഹികളുടെ സ്ഥാനാരോഹണം എൻ. സതീഷ്കുമാറും നിർവഹിച്ചു. പി. മുരളീധരൻ നായർ പ്രസിഡൻറായി സ്ഥാനമേറ്റു. റീജ്യനൽ ഭാരവാഹികളായ ഡോ. എ.കെ. ശ്രീഹരി, എസ്. ചന്ദ്രമോഹൻ, നേതാജി ബി. രാജേന്ദ്രൻ, സോമൻ ആർ. പിള്ള, പി.വി. ജോർജ്, ഏലാമുഖത്ത് ഹരീഷ്, രാജസേനൻ എന്നിവർ സംസാരിച്ചു. പ്രഫ. ജി. മോഹൻദാസ് സ്വാഗതവും ക്ലബ് സെക്രട്ടറി ജി. ശിവൻകുട്ടി നന്ദിയും പറഞ്ഞു. ഡോ. പി.വി. ഗംഗാധര​െൻറ നേതൃത്വത്തിെല കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഞ്ചരിക്കുന്ന ലബോറട്ടറി വഴി നടത്തിയ മെഡിക്കൽ ക്യാമ്പി​െൻറ ഉദ്ഘാടനം റീജ്യനൽ ഡയറക്ടർ വഴുതാനത്ത് ബാലചന്ദ്രൻ നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് മുരളീധരൻ നായർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലത, വാർഡ് അംഗം മധു, വൈസ്മെൻ ഡിസ്ട്രിക്റ്റ് സെക്രട്ടറി സുരേഷ് കുമാർ, ശാന്താറാം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.