ബി.എസ്.എഫ് കമാൻഡൻറി​െൻറ റിമാൻഡ്​ കാലാവധി നീട്ടി

തിരുവനന്തപുരം: കള്ളക്കടത്തുകാരിൽനിന്ന് കൈക്കൂലി വാങ്ങിയ പണവുമായി ട്രെയിനിൽ യാത്ര ചെയ്യവേ സി.ബി.ഐ പിടികൂടിയ ബി.എസ്.എഫ് കമാൻഡൻറ് ജിബു ഡി. മാത്യുവി​െൻറ റിമാൻഡ് കലാവധി ഈ മാസം 26വരെ വീണ്ടും നീട്ടി. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ ജിബു ഡി. മാത്യുവി​െൻറ ആരോഗ്യനില തൃപ്തികരമെന്ന് കോടതിയെ ഇയാൾ നേരിട്ട് അറിയിച്ചു. കഴിഞ്ഞ തവണ കോടതി റിമാൻഡ് ചെയ്യുന്നതിന് മുമ്പ് ഇയാൾ സുഖമില്ല എന്ന് അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് വൈദ്യസഹായം നൽകാൻ കോടതി നിർദേശിച്ചിരുന്നു. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ജിബു ഡി. മാത്യുവിന് കൈക്കൂലി നൽകിയ അന്താരാഷ്ട്ര കള്ളക്കടത്തുകാരനും കേസിലെ രണ്ടാം പ്രതിയുമായ മുഹമ്മദ് ഇമാമുൽ ഹഖ് എന്ന ബിഷു ഷെയ്ഖിനെ സി.ബി.ഐ കൊൽക്കത്തയിൽനിന്ന് പിടികൂടിയിരുന്നു. ഇയാളെ ഈ മാസം 20വരെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ എത്തുന്ന കള്ളക്കടത്തുകാർക്ക് ബി.എസ്.എഫ് കമാൻഡൻറ് വഴിവിട്ട സഹായങ്ങൾ ചെയ്‌തിരുന്നത് ബിഷു ഷെയ്ഖി​െൻറ നിർദേശ പ്രകാരമാണെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. ജനുവരി അവസാനം അരക്കോടി രൂപയുമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽെവച്ചാണ് സി.ബി.ഐ ജിബുവിനെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.