റവന്യൂ വകുപ്പി​െൻറ നിരോധം മറികടന്ന്​ മരംമുറിക്കാൻ വനംവകുപ്പ്​ ഒത്താശ

കൊല്ലം: തോട്ടം മേഖലയിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ റവന്യൂ വകുപ്പി​െൻറ നിരോധം മറികടന്ന് മരംമുറിക്കാൻ വൻകിട കമ്പനികൾക്ക് വനംവകുപ്പ് കുറുക്കുവഴിയൊരുക്കുന്നു. പൊന്തൻപുഴ വനം സ്വകാര്യവ്യക്തികൾക്ക് കൈയടക്കാൻ വനംവകുപ്പ് ഒത്താശ ചെയ്െതന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് സർക്കാർ ഭൂമിയിൽനിന്ന് മരംമുറിക്കാൻ സ്വകാര്യ കമ്പനികൾക്ക് വനംവകുപ്പ് അനുമതിനൽകുന്നത്. മരംമുറി ഹൈകോടതി തടഞ്ഞിരിക്കെയാണ് വനംവകുപ്പ് നാമമാത്ര തുക സീനിയറേജ് (കരം) സ്വീകരിച്ച് അനുമതിനൽകുന്നത്. സി.പി.െഎ നേതൃത്വത്തിലെ വിഭാഗീയതയാണ് അനുമതിക്ക് പിന്നിലെന്നും ആരോപണമണ്ട്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ കാനം രാജേന്ദ്രനൊപ്പവും വനംമന്ത്രി കെ. രാജു കെ.ഇ. ഇസ്മയിൽ വിഭാഗത്തിനൊപ്പവുമാണെന്നാണ് പാർട്ടിക്കുള്ളിലെ പരസ്യമായ രഹസ്യം. വനംമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ആദ്യം ഇത്തരം അനുമതി നൽകിയത്. അതിനുപിന്നാലെ ഇടുക്കിയിലെ ചിന്നക്കനാലിൽ ഹാരിസൺസിനും മരംമുറിക്ക് അനുമതിനൽകി. സംസ്ഥാനത്ത് എട്ടു ജില്ലകളിലായി തോട്ടംമേഖലയിൽ റവന്യൂ വകുപ്പ് ഒരുലക്ഷത്തിലേറെ ഏക്കർ ഭൂമി ഏറ്റെടുത്ത് മരംമുറി തടഞ്ഞ് ഉത്തരവിട്ടിരിക്കെയാണിത്. കൊല്ലം ജില്ലയിൽ വനംമന്ത്രി കെ. രാജുവി​െൻറ മണ്ഡലത്തിൽപെടുന്ന തെന്മല വില്ലേജിലെ 206.51 ഏക്കർ വരുന്ന റിയ എസ്റ്റേറ്റിൽനിന്നും 80 ലോഡിലേറെ റബർ മരങ്ങളാണ് മുറിച്ചുകടത്തിയത്. ഭൂമി ൈകവശം െവക്കുന്നതിന് രേഖകളില്ലെന്ന് കെണ്ടത്തിയതിനാൽ 2015 മേയ് 28ന് റിയ എസ്റ്റേറ്റ് റവന്യൂ വകപ്പ് ഏറ്റെടുത്തിരുന്നു. സർക്കാർ ഭൂമിയായതിനാൽ അവിടെനിന്നുള്ള മരംമുറിയും റവന്യൂ വകുപ്പ് തടഞ്ഞു. ഇതിനെതിരെ കമ്പനി ഹൈകോടതിയെ സമീപിച്ചിരുന്നു. അന്തിമവിധി ഉണ്ടാകുന്നതുവരെ തൽസ്ഥിതി തുടരാനാണ് കോടതി നിർദേശം. മരംമുറിക്ക് അനുമതി ചോദിച്ചെങ്കിലും അതും കോടതി അനുവദിച്ചില്ല. തെന്മലയിൽ മരംമുറിച്ചുകടത്തിയപ്പോൾ അത് ഒറ്റപ്പെട്ട സംഭവമെന്ന് വരുത്തിത്തീർക്കാനാണ് മന്ത്രി ശ്രമിച്ചത്. ചിന്നക്കനാലിൽ സർക്കാർ ഏറ്റെടുത്ത ഹാരിസൺസ് മലയാളം കമ്പനിയുടെ ഭൂമിയിൽനിന്ന് കഴിഞ്ഞദിവസം മരംമുറിച്ചുകടത്തി. തോട്ടം മേഖലയിൽ മരംമുറിക്ക് അനുമതി നൽകണമെന്ന് സി.പി.എമ്മും ആവശ്യെപ്പട്ടിരുന്നെങ്കിലും സർക്കാർ ഭൂമിയിലെ മരംമുറിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകാനാവിെല്ലന്നാണ് റവന്യൂ വകുപ്പ് നിലപാടെടുത്തത്. ചിന്നക്കനാലിൽ മാർച്ച് ആറിനാണ് വനംവകുപ്പ് അനുമതിയുണ്ടെന്ന പേരിൽ ഹാരിസൺസ് അധികൃതർ മരംമുറിച്ച്കടത്താനൊരുങ്ങിയത്. ഇത് നാട്ടുകാർ തടഞ്ഞു. നാമമാത്രതുക സീനിയറേജ് സ്വീകരിച്ച് വൻകിട കമ്പനികൾക്ക് കോടികളുടെ മരംമുറിക്കാണ് വനംവകുപ്പ് കുടപിടിക്കുന്നത്. 2014 ഡിസംബർ ഒന്നിനാണ് ഹാരിസൺസി​െൻറ 30,000 ഏക്കർ ഭൂമി ഏറ്റെടുത്ത് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. അന്നുമുതൽ മരംമുറിയും തടഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.