'വനിതാ സംഘടനകളുടെ സമരങ്ങൾ വഴിപാടാവരുത്​'

കൊല്ലം: സ്ത്രീ ശാക്തീകരണത്തിനും അർഹതപ്പെട്ട അവകാശങ്ങൾക്കുമായി വനിതാസംഘടനകൾ നടത്തുന്ന സമരങ്ങൾ വഴിപാടായി മാറരുതെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ ചെയർമാൻ കൈപ്പുഴ വേലപ്പൻ നായർ. ഫോർവേഡ് ബ്ലോക്കി​െൻറ വനിതാ സംഘടനയായ അഖിലേന്ത്യ പുരോഗമന മഹിള സമിതിയുടെ നാലാം ദേശീയ പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.വി. കതിരവൻ (തമിഴ്നാട്), ജി.ആർ. ശിവശങ്കർ (കർണാടക), വി. റാം മോഹൻ (കേരള), കെ.ആർ. ബ്രഹ്മാനന്ദൻ (കേരള), പൂർണിമ ബിശ്വാസ് എന്നിവർ സംസാരിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള വനിതാനേതാവ് തമിഴരശ് പതാക ഉയർത്തി. ഡോളിറോയ് (ബംഗാൾ), നാഗരത്ന (കർണാടക), സാബിറ (കേരള), ലക്ഷ്മി മായാണ്ടി (തമിഴ്നാട്), ജന്നി പ്രമീള (തെലങ്കാന), വിദ്യാമാത്സി (ഝാർഖണ്ഡ്) എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. 19 സംസ്ഥാനങ്ങളിൽനിന്ന് 200 പ്രതിനിധികൾ സമ്മേളനത്തിൽ പെങ്കടുക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.