കേരള സർവകലാശാല യുവജനോത്സവം: ലോഗോ പ്രകാശനം ചെയ്‌തു

കൊല്ലം: കേരള സർവകലാശാല യുവജനോത്സവത്തി​െൻറ ലോഗോ ടി.കെ.എം ആർട്സ് കോളജിൽ എം. മുകേഷ് എം.എൽ.എ പ്രകാശനം ചെയ്‌തു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഹാഷിമുദീൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എം. ഹരികൃഷ്‌ണൻ, ഡോ. സീമാ ജെറോം, പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്. അരവിന്ദ്, സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി ആദർശ് എം. സജി, സംഘാടക സമിതി ഭാരവാഹികളായ ഫാറൂഖ്, ഇക്ബാൽ, അശ്വിൻ അരവിന്ദ് എന്നിവർ സംസാരിച്ചു. കോളജ് യൂനിയൻ ചെയർമാൻ അജാസ് നന്ദി പറഞ്ഞു. ചിത്രകാരൻ യു.എം. ബിന്നിയാണ് ലോഗോ രൂപകൽപന ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.