സജി പരവൂർ അനുസ്മരണവും മെഡിക്കൽ ക്യാമ്പും

കാവനാട്: സജി പരവൂർ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ സജി പരവൂർ അനുസ്മരണ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ വെസ്റ്റ് എൻഡ്, കൊല്ലം ഗാന്ധി മിഷൻ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ പാലത്തറ എൻ.എസ് സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് സഹകരണ ആശുപത്രി പ്രസിഡൻറ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി മിഷൻ ട്രസ്റ്റ് ചെയർമാൻ പി.ആർ. പ്രതാപചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക് റോട്ടറി അസി. ഗവർണർ വിജു വിജയരാജൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ എസ്. രാജ് മോഹൻ, റോട്ടറി ക്ലബ് ഓഫ് ക്വയിലേൺ വെസ്റ്റ് എൻഡ് പ്രസിഡൻറ് കെ.ആർ. രവി മോഹൻ, സജി പരവൂർ ഫൗണ്ടേഷൻ വർക്കിങ് ചെയർമാൻ എസ്.എം. ഷെറീഫ്, ഫൗണ്ടേഷൻ ട്രഷറർ എ. സഹീർ ഷാ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ജയചന്ദ്രൻ ഇലങ്കത്ത് സ്വാഗതവും ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അജിത് കുരീപ്പുഴ നന്ദിയും പറഞ്ഞു. ത്രിപുരയിൽ ഇടത് കോൺഗ്രസ് സഖ്യം േവണ്ടിയിരുന്നു -േഫാർവേഡ് ബ്ലോക്ക് കൊല്ലം: ത്രിപുരയിൽ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസുമായി ഇടതുമുന്നണി സഖ്യം ഉണ്ടാക്കേണ്ടിയിരുെന്നന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ. മണിക് സർക്കാറി​െൻറ ലളിതജീവിതം കൊണ്ട് മാത്രം ഇടത് മുന്നണിക്ക് അവിടെ ജയിക്കാനാകുമായിരുന്നില്ല. ഇടത് പാർട്ടികൾക്ക് കൂട്ടായി പ്രവർത്തിക്കാനുള്ള അവസരം അവിടെ ഉണ്ടായിട്ടില്ല. ബി.ജെ.പിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരെ ദേശീയ ബദലിന് നേതൃത്വം നൽകാൻ കോൺഗ്രസിന് മാത്രമേ കഴിയൂ. ഫോർവേഡ് ബ്ലോക്ക് കേരളത്തിൽ സ്വീകരിച്ച നിലപാട് കൂടുതൽ ശരിയാണെന്ന് തെളിഞ്ഞു. ഇടത് മുന്നണിയോടൊപ്പം തന്നെ പ്രവർത്തിക്കണമെന്നായിരുന്നു ഫോർവേഡ് ബ്ലോക്കി​െൻറ ആഗ്രഹം. പക്ഷേ അതി​െൻറ എല്ലാ സാധ്യതകളും ഇല്ലാതാക്കുന്ന രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചത് സി.പി.എമ്മാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.