ഫാഷിസ്റ്റ് ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടുന്നത് അധികവും സ്ത്രീകൾ -ശ്രീജ നെയ്യാറ്റിൻകര തിരുവനന്തപുരം: ഫാഷിസ്റ്റ് ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടുന്നതിൽ അധികവും സ്ത്രീകളാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര. അന്താരാഷ്ട്ര വനിതാദിനത്തിൽ വെൽഫെയർ പാർട്ടി വനിതാവിഭാഗം സംഘടിപ്പിച്ച പൊതുസമ്മേളനം ഗാന്ധി പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീജ. ഗുജറാത്തിൽ ഗർഭിണിയായ സ്ത്രീകളുടെ ഗർഭപാത്രം ശൂലംകൊണ്ട് കുത്തിക്കീറി മാതാവിെനയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ഫാഷിസ്റ്റുകളാണ്. സ്ത്രീവിരുദ്ധ ഉന്മൂലന പ്രത്യയശാസ്ത്രമാണ് ഫാഷിസ്റ്റുകളുടേത്. ഭൂരിപക്ഷവും ഇരകളാക്കപ്പെടുന്നത് സ്ത്രീകളാണ്. അതുകൊണ്ട് ജനാധിപത്യത്തിന് കാവലാളാവാൻ സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നും ശ്രീജ പറഞ്ഞു. ആർ.എം.പി നേതാവ് കെ.കെ. രമ മുഖ്യപ്രഭാഷണം നിർവഹിച്ചു. മാധ്യമ പ്രവർത്തക പ്രമീള ഗോവിന്ദ്, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി നജ്ദ റൈഹാൻ, വനിതാവിഭാഗം കൺവീനർ ആരിഫാ ബീവി, ജില്ല സമിതി അംഗം മുംതാസ്, വത്സല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.