ഭക്ഷ്യ–പൊതുവിതരണ വകുപ്പിനെ സംരക്ഷിക്കണം –ജോയൻറ്​ കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുന്നതിന് സർക്കാർ അനുവദിച്ച തസ്തികകളിൽ നിയമനം നടത്തി സ്റ്റേറ്റ് ഫുഡ് കമീഷൻ, ജില്ല പരാതി പരിഹാര ഓഫിസ് എന്നിവയുടെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് ജോയൻറ് കൗൺസിൽ. വാതിൽപടി വിതരണ ഗോഡൗണുകളുടെ സുഗമമായ പ്രവർത്തനങ്ങൾ ശാസ്ത്രീയമായ പഠനത്തിലൂടെ നിശ്ചയിക്കുകയും, ആധുനിക അളവ് തൂക്ക യന്ത്രങ്ങൾ സ്ഥാപിച്ച് കാര്യക്ഷമമാക്കുകയും വേണമെന്ന് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാലും ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.