പുതിയകാവിലമ്മക്ക് ഇന്ന് ആത്മസമർപ്പണത്തി​െൻറ പൊങ്കാല

കൊല്ലം: പുതിയകാവിലമ്മക്ക് ആയിരങ്ങൾ വെള്ളിയാഴ്ച ആത്മസമർപ്പണത്തി​െൻറ പൊങ്കാല നിവേദിക്കും. പൊങ്കാല അർപ്പിക്കുന്നതിനായി വെള്ളിയാഴ്ച ഉച്ചയോടെ നഗരത്തിലെങ്ങും ഭക്തർ പൊങ്കാല അടുപ്പുകൾ സ്ഥാപിച്ചു. മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ ഭക്തർ ഇത്തവണ പൊങ്കാലക്കായി എത്തുമെന്നാണ് ക്ഷേത്രം ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. രാവിലെ 10ന് ശ്രീകോവിലിൽനിന്ന് കൊളുത്തുന്ന അഗ്നിക്ഷേത്രത്തിന് മുന്നിൽ സജ്ജമാക്കിയ നിലവിളക്കിലേക്ക് ക്ഷേത്ര മേൽശാന്തി ഇടമന ഇല്ലത്ത് എൻ. ബാലമുരളി പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും. അവിടെനിന്ന് പണ്ടാര അടുപ്പിലേക്കും ക്ഷേത്രത്തിൽനിന്നുള്ള ചെണ്ടമേളം മുഴങ്ങുന്നതോടെ പണ്ടാര അടുപ്പിൽനിന്ന് ആയിരക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്കും അഗ്നി പകരും. പൊങ്കാല അടുപ്പുകളിലെല്ലാം അഗ്നി പകരുന്നതോടെ നഗരം യാഗശാലയായി മാറും. പൊങ്കാല കിറ്റുകൾ വാങ്ങാൻ നഗരത്തി‍​െൻറ വിവിധ ഭാഗങ്ങളിലുള്ള സ്റ്റാളുകളിൽ വെള്ളിയാഴ്ച രാവിലെ മുതൽ ഭക്തരുടെ വലിയ തിരക്കായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.