കാമ്പസുകൾ സംഘർഷഭൂമിയാക്കാൻ ശ്രമം -ബി.ജെ.പി കൊല്ലം: കാമ്പസുകൾ സംഘർഷഭൂമിയാക്കാനാണ് എസ്.എഫ്.െഎ ശ്രമിക്കുന്നതെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ്. എ.ബി.വി.പി പ്രവർത്തകരെ പൊലീസ് സ്റ്റേഷനിൽ എസ്.എഫ്.ഐക്കാർ അക്രമിച്ചത് ഇതിന് തെളിവാണ്. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ മറ്റ് സംഘടനകളുടെ പ്രവർത്തനം അനുവദിക്കില്ലെന്ന സി.പി.എം നയമാണ് കാമ്പസുകളിൽ എസ്.എഫ്.െഎ നടപ്പാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരിക്കേറ്റ പ്രവർത്തകരെ ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം കെ. ശിവദാസ്, ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ്, യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി വി.എസ്. ജിതിൻദേവ് എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു. പ്രവർത്തകരെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് എ.ബി.വി.പി ജില്ല കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.