വിജിലൻസ്​ കമീഷൻ രൂപവത്​കരിക്കും ^മുഖ്യമ​ന്ത്രി

വിജിലൻസ് കമീഷൻ രൂപവത്കരിക്കും -മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസ് കമീഷൻ രൂപവത്കരിക്കാൻ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനായി കേന്ദ്രത്തിൽനിന്ന് കരട് ബിൽ ലഭിച്ചിട്ടുണ്ട്. കമീഷണറും രണ്ട് അംഗങ്ങളും ഉൾപ്പെടുന്ന വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഫലപ്രദമായി പ്രവർത്തിക്കാനാകുന്ന സംവിധാനമാണ് നിർദേശിച്ചിരിക്കുന്നത്. നിയമസഭാ സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവർ ചില ഭേദഗതി നിർദേശിച്ചിട്ടുണ്ട്. മറ്റു ചില സംസ്ഥാനങ്ങളിൽ കമീഷൻ രൂപവത്കരിക്കുകയും ചെയ്തു. ഹൈകോടതി ചില നിരീക്ഷണം നടത്തിയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചാകും സംസ്ഥാനത്ത് കമീഷനെന്നും എം. ഉമറി​െൻറ ശ്രദ്ധക്ഷണിക്കലിന് നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു. തീരദേശത്തെ വീട് നിർമാണത്തിന് അനുമതി നൽകുന്നതിന് ലഭിച്ച അപേക്ഷകൾ തീർപ്പാക്കാൻ അടിയന്തര നടപടിയെടുക്കും. കോസ്റ്റൽ സോൺ മാനേജ്മ​െൻറ് അതോറിറ്റിയുടെ ജില്ല തല കമ്മിറ്റികൾ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ പ്രവർത്തനം തുടങ്ങി. 66 ചതുരശ്ര മീറ്റർ വരെ കെട്ടിടങ്ങൾക്ക് അനുമതി നൽകാൻ ഇൗ കമ്മിറ്റികൾക്ക് കഴിയുമെന്നും വി.കെ.സി. മമ്മദ്കോയയുടെ സബ്മിഷന് മറുപടി നൽകി. ചുമട്ടുതൊഴിലാളി നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ ആശങ്ക പരിഹരിക്കുമെന്ന് പി.കെ. ശശിയുടെ സബ്മിഷന് മന്ത്രി എ.സി. മൊയ്തീൻ മറുപടി നൽകി. ബിൽ സബ്ജക്ട് കമ്മിറ്റിയിൽ വരുേമ്പാൾ ആവശ്യമായ ഭേദഗതി വരുത്തും. നിയമസഭയിൽ ബിൽ വന്നപ്പോഴും യൂനിയൻ നേതാക്കളുമായി ചർച്ച നടത്തിയപ്പോഴും ഇൗ ഉറപ്പ് നൽകിയിരുെന്നന്നും മന്ത്രി പറഞ്ഞു. ടെക്സ്റ്റൈൽ മില്ലുകളുടെ നവീകരണത്തിനും ശമ്പള പരിഷ്കരണത്തിനും നടപടിയെടുക്കുമെന്നും അറിയിച്ചു. അടുത്ത വർഷത്തേക്ക് 90 കോടി രൂപ അനുവദിച്ചതായും പുരുഷൻ കടലുണ്ടിയുടെ സബ്മിഷന് മറുപടി നൽകി. ഭവനശ്രീ വായ്പാ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാൻ ത്രികക്ഷി കരാർ നിയമവകുപ്പി​െൻറ പരിശോധനയിലാണെന്നും അംഗീകാരം ലഭിക്കുന്ന മുറക്ക് ആവശ്യമായ നടപടി എടുക്കുമെന്നും പി. െഎഷാ പോറ്റിയുടെ സബ്മിഷന് മന്ത്രി കെ.ടി. ജലീൽ മറുപടി നൽകി. സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ച പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ തദ്ദേശ സെക്രട്ടറിമാർക്ക് കർശന നിർദേശം നൽകുമെന്ന് പാറയ്ക്കൽ അബ്ദുല്ലയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി. ലൈസൻസ് കൂടുതെ പരസ്യ ബോർഡുകൾ പാടില്ലെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.