തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനിർമാണചട്ടം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങള്‍ പിഴയടച്ച് ക്രമവത്കരിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങി. മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ പരിധിയില്‍ ജി.ഒ(പി) 11/2018/എല്‍.എസ്.ജി.ഡിയായും ഗ്രാമപഞ്ചായത്ത് പരിധിയില്‍ ജി.ഒ (പി)12/ 2018/എല്‍.എസ്.ജി.ഡി ആയുമാണ് സര്‍ക്കാര്‍ ഉത്തരവായത്. രണ്ട് ഉത്തരവും സര്‍ക്കാര്‍ ഗസറ്റിലും തദ്ദേശവകുപ്പിെൻറ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് 2017 ജൂലൈ 31വരെ നിർമാണം പൂര്‍ത്തിയാക്കിയിട്ടുള്ള വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കുമാണ് ഈ ഉത്തരവ് ബാധകമാവുക. വാണിജ്യ കെട്ടിടങ്ങളുടെ എഫ്.എ.ആര്‍ കവറേജ്, സെറ്റ് ബാക്ക്, പാക്കിങ്, അക്സസ് എന്നിവ ഇതുമൂലം ക്രമവത്കരിക്കാനാകും. ഉടമകള്‍ 90 ദിവസത്തിനകം അപേക്ഷ ബന്ധപ്പെട്ട കോര്‍പറേഷന്‍ / മുനിസിപ്പാലിറ്റി / പഞ്ചായത്ത് എന്നിവയുടെ സെക്രട്ടറിക്കാണ് നല്‍കേണ്ടത്. അപേക്ഷയുടെ മാതൃക ഉത്തരവിനോടൊപ്പം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. മുനിസിപ്പാലിറ്റി / കോര്‍പറേഷന്‍ പരിധിയില്‍ ജില്ല ടൗണ്‍ പ്ലാനര്‍, റീജനല്‍ ജോയൻറ് ഡയറക്ടര്‍, ബന്ധപ്പെട്ട സെക്രട്ടറി എന്നിവരടങ്ങുന്ന ഒരു സമിതി ഇത് പരിശോധിച്ച് ലംഘനത്തിെൻറ തോത് കണക്കാക്കി ഉത്തരവ് പ്രകാരമുള്ള പിഴ നിശ്ചയിക്കും. പിഴയുടെ 50 ശതമാനം ട്രഷറിയിലും ബാക്കി തദ്ദേശസ്ഥാപനത്തിലുമാണ് അടയ്‌ക്കേണ്ടത്. നെല്‍വയല്‍ സംരക്ഷണ നിയമം, പരിസ്ഥിതി നിയമങ്ങള്‍, കോസ്റ്റല്‍ െറഗുലേഷന്‍ സോണ്‍ നിയമങ്ങള്‍, ഫയര്‍ ആൻഡ് െറസ്‌ക്യൂ നിയമങ്ങള്‍ തുടങ്ങിയവ ഈ ചട്ടം വഴി ക്രമവത്കരിക്കാന്‍ കഴിയില്ല. ജില്ലതല സമിതി ചുമത്തുന്ന പിഴയിലോ ഉത്തരവുകളിലോ സംതൃപ്തരല്ലെങ്കില്‍ നിയമാനുസൃത അപേക്ഷ വഴി അപേക്ഷകന് സര്‍ക്കാറില്‍ അപ്പീല്‍ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.