കൊല്ലം: കേരളത്തിലെ പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ സർക്കാർ ഏറ്റെടുത്ത് തൊഴിൽ നൽകണമെന്നും തൊഴിലാളികൾക്ക് 10,000 രൂപ അടിയന്തര ആശ്വാസ ധനസഹായം അനുവദിക്കണമെന്നതും അടക്കം ഇരുപതിന ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഐക്യജനാധിപത്യ മുന്നണി േട്രഡ് യൂനിയൻ സമിതിയും യു.ഡി.എഫ് ജില്ല കമ്മിറ്റിയും സംയുക്തമായി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ നിയമസഭ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ െവച്ചാണ് നിവേദനം നൽകിയത്. യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ, കൺവീനർ ഫിലിപ് കെ.തോമസ്, എ.എ. അസീസ് (യു.ടി.യു.സി), കെ.ആർ.വി. സഹജൻ, കാഞ്ഞിരവിള അജയകുമാർ, സവിൻ സത്യൻ, കല്ലട കുഞ്ഞുമോൻ (ഐ.എൻ.ടി.യു.സി), എഴുകോൺ സത്യൻ (കെ.ടി.യു.സി- ജെ), ചക്കാലയിൽ നാസർ (എസ്.ടി.യു) എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞയാഴ്ച പ്രതിപക്ഷ നേതാവ് കൊല്ലം െഗസ്റ്റ് ഹൗസിൽ ജില്ലയിലെ വ്യവസായ പ്രതിനിധികളുമായും േട്രഡ് യൂനിയൻ നേതാക്കളുമായും നടത്തിയ ചർച്ചയുടെ തുടർച്ചയാണ് നിവേദനം സമർപ്പണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.