അന്യെൻറ ദുഃഖത്തിന് ആശ്വാസം പകരുമ്പോഴാണ് മനുഷ്യത്വം ജന്മമെടുക്കുന്നത് -ലക്ഷ്മിക്കുട്ടിയമ്മ കൊട്ടാരക്കര: സമൂഹത്തിൽ വേദനകളുടെ താഴ്‌വരയിൽ കഴിയാൻ വിധിക്കപ്പെട്ടവർക്കും ദുഃഖങ്ങളുടെ കരിനിഴലിൽ കഴിയുന്നവർക്കും ആശ്വാസത്തിെൻറ കൈത്താങ്ങ് നൽകുമ്പോഴാണ് മനുഷ്യത്വം എന്ന വാക്ക് അർഥവത്താകുന്നതെന്ന് ആദിവാസി ചികിത്സകയായും പത്മശ്രീ ജേതാവുമായ കെ. ലക്ഷ്മിക്കുട്ടിയമ്മ. കലയപുരം ആശ്രയ സങ്കേതത്തിൽ നടന്ന അന്താരാഷ്ട്ര വനിതാദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സഹജീവി സ്നേഹം ഏറ്റവും മഹത്തരമായി കാണുന്ന ജനസമൂഹമാണ് ഞങ്ങൾ കാടിെൻറ മക്കൾക്കുള്ളത്. കാടിെൻറ മനസ്സറിഞ്ഞ് ജീവിക്കുന്ന ഞങ്ങളെ അവിടെനിന്ന് തുരത്തി ആർത്തിമൂത്ത വികസനത്തിെൻറ പദ്ധതികളാൽ പച്ചപ്പിനെ ഇല്ലാതാക്കുന്ന മനസ്സാണ് ഇന്ന് ബഹുഭൂരിപക്ഷം ആളുകൾക്കും ഉള്ളത്. അതുണ്ടാക്കുന്ന ദുരന്തം ഈ നാടിെൻറ നാശമായിരിക്കുമെന്നും അവർ ഓർമിപ്പിച്ചു. ആശ്രയ പ്രസിഡൻറ് കെ. ശാന്തശിവൻ അധ്യക്ഷത വഹിച്ചു. ജില്ല സാമൂഹികനീതി ഓഫിസർ സബീന ബീഗം വിശിഷ്ട അതിഥിയായി. ജില്ല പഞ്ചായത്ത് അംഗം ആർ. രശ്മി, ചന്ദ്രകുമാരി, സൂസമ്മ ബേബി, ഫാ. എബ്രഹാം അയ്യന്തിയിൽ ഒ.ഐ.സി, ജി. പങ്കജാക്ഷൻ പിള്ള, സിസ്റ്റർ ഹസിയോ എസ്.ഐ.സി.ടി.യു, അലക്സാണ്ടർ മേടയിൽ, ചിന്നമ്മ ജോൺ, ജി. അലക്സാണ്ടർ, പി. രാധാകൃഷ്ണപിള്ള, റെജി തോമസ്, കലയപുരം സന്തോഷ്, കലയപുരം ജോസ്, മിനി ജോസ്, രമണികുട്ടി എന്നിവർ സംസാരിച്ചു. കലയപുരം നിവാസികളും വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രതിനിധികളും ലക്ഷ്മിക്കുട്ടിയമ്മക്ക് ആദരവ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.