കൊല്ലം: പരീക്ഷക്കായുള്ള തയാറെടുപ്പിനിടയിലും പിതാവിനെ ബാധിച്ച മാരകരോഗം ഭേദമാകണേ എന്ന പ്രാർഥനയിലാണ് 10ാം ക്ലാസുകാരി ദിവ്യ. കൊല്ലം പരവൂർ പൂതക്കുളം ഇൗഴംവിള ആറാംവാർഡിൽ തടത്തിൽ വടക്കതിൽ ദിവാകരൻ (61) ആണ് ദിവ്യയുടെ പിതാവ്. ഇദ്ദേഹത്തിന് രക്താർബുദമാണ്. ഇതോടെ കുടുംബത്തിെൻറ ആശ്രയമാണ് അറ്റത്. ചികിത്സിച്ചാൽ രോഗം ഭേദമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിനു പണം ഇല്ലാത്തതിനാൽ കണ്ണീർ വാർക്കുകയാണ് ദിവ്യയും മാതാവ് ശോഭയും. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ദിവാകരന് രക്താർബുദമാണെന്ന് തിരുവനന്തപുരം ആർ.സി.സിയിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇരവിപുരത്ത് എണ്ണയാട്ടുമില്ലിലെ ജോലിക്കാരനായിരുന്നു ദിവാകരൻ. അവിടെനിന്നുള്ള തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിെൻറ ആശ്രയം. കുടുംബെച്ചലവ് കഴിഞ്ഞ് പണമില്ലാത്തതിനാൽ ഇടക്ക് ചികിത്സമുടങ്ങി. അതോടെ രോഗം മൂർച്ഛിച്ചു. ഇപ്പോൾ കീമോ നടത്തിവരികയാണ്. സർക്കാറിെൻറ കാരുണ്യ പദ്ധതിയിൽനിന്ന് ലഭിച്ച സഹായംകൊണ്ടാണ് കീമോ നടത്തിവന്നത്. ഇനിയും രണ്ടുലക്ഷം രൂപകൂടി ചികിത്സക്ക് ആവശ്യമാണെന്ന് ആർ.സി.സിയിൽനിന്ന് അറിയിച്ചിട്ടുണ്ട്. ദിവ്യയുടെ മാതാവ് വീട്ടുജോലികൾക്ക് പോയി ലഭിക്കുന്ന തുകയാണ് കുടുംബത്തിെൻറ ഇപ്പോഴത്തെ ഏക വരുമാനം. ചികിത്സ തുടരാൻ സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് ഇൗ കുടുംബം. ഇന്ത്യൻ ഒാവർസീസ് ബാങ്ക് പൂതക്കുളം ശാഖയിൽ ദിവാകരന് 066801000014037 നമ്പറായി അക്കൗണ്ടുണ്ട്. െഎ.എഫ്.എസ് കോഡ്: െഎ.ഒ.ബി.എ 0000668. ദിവാകരെൻറ ഫോൺ നമ്പർ 9526700970.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.