ശാസ്​താംകോട്ട തടാകം: മത്സ്യസമ്പത്ത്​ നാശത്തിലേക്കെന്ന്​ പഠനം

കൊല്ലം: സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിലെ മത്സ്യസമ്പത്ത് കുറയുന്നതായി പഠനം. തണ്ണീർത്തടങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇറാനിൽ ചേർന്ന റംസാർ കൺവെൻഷനിൽ അംഗീകരിക്കപ്പെട്ട പ്രദേശമാണ് ശാസ്താംകോട്ട തടാകം. അന്താരാഷ്ട്ര പരിസ്ഥിതി പ്രാധാന്യമുള്ള ഇവിടെ മത്സ്യസമ്പത്ത് വിലയിരുത്താനായി കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം, കേരള ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗൺസിൽ, ഇന്ത്യൻ സയൻസ് കോൺഗ്രസ് കൊച്ചിൻ യൂനിറ്റ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മത്സ്യ െസൻസസ് പഠനത്തിലൂടെയാണ് പുതിയ കണ്ടെത്തൽ. കാലക്രമേണ മത്സ്യസമ്പത്ത് പൂർണമായും ഇല്ലാതായേക്കാം. നേരത്തേ തടാകത്തിൽ 30 ഇനത്തിലുള്ള മത്സ്യങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ നടത്തിയ പഠനത്തിൽ 16 ഇനമാണ് കണ്ടെത്തിയത്. വറ്റോൺ, ഹോര ഡാൻസിയ, ഒരിനം മുള്ളി തുടങ്ങിയ മുന്നിനങ്ങൾ പുതുതായി കണ്ടെത്തിയപ്പോൾ 17 ഇനങ്ങൾ അപ്രത്യക്ഷമായത്. നേരത്തേ സുലഭമായി കിട്ടിയിരുന്ന കരിമീൻ ഇന്ന് വളരെ വിരളമാണ്. ആറ്റുവാള, തകളി ഇനത്തിൽപെട്ട മത്സ്യങ്ങൾ അപ്രത്യക്ഷമായത് ഗൗരവത്തോടെയാണ് പഠനം വിലയിരുത്തിയത്. തടാകത്തി​െൻറ അടിത്തട്ടിൽ ചളിയും മാലിന്യവും നിറഞ്ഞതാകാം മത്സ്യങ്ങളുടെ സർവനാശത്തിന് കാരണമെന്നും പഠനത്തിൽ വിലയിരുത്തുന്നു. തടാകത്തിലെ ചളിയും മാലിന്യവും നീക്കംചെയ്ത് ഉറച്ച പ്രതലങ്ങൾ സൃഷ്ടിക്കുക, കൂടുതൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുക, മലിനീകരണം പരമാവധി തടയുക, മത്സ്യ ഉൗട്ടുപോലുള്ള പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും പഠനം മുന്നോട്ടുെവക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.