സജി പരവൂർ സ്മൃതി നാളെ

കൊല്ലം: അഭ്രപാളികളിൽ ഒരുപിടി പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിെവച്ച് കടന്നുപോയ ചലച്ചിത്ര സംവിധായകൻ എൻ.ആർ. സഞ്ജീവ് എന്ന സജി പരവൂരി​െൻറ ഓർമകൾക്ക് വ്യാഴാഴ്ച രണ്ട് വയസ്സ്. അദ്ദേഹത്തി​െൻറ ഒാർമദിനത്തിൽ സജി പരവൂർ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. അനുസ്മരണ സമ്മേളനം, പുരസ്കാര സമർപ്പണം, സൗജന്യ മെഡിക്കൽ ക്യാമ്പ്, ചലച്ചിത്ര പ്രദർശനം എന്നിവ അനുസ്മരണ ഭാഗമായി നടക്കും. വ്യാഴാഴ്ച രാവിലെ എട്ടിന് പടിഞ്ഞാറെ കൊല്ലം കുരീപ്പുഴ അഥീന പബ്ലിക് സ്കൂൾ അങ്കണത്തിൽ പാലത്തറ എൻ.എസ് സഹകരണ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടക്കും. എൻ.എസ് സഹകരണ ആശുപത്രി പ്രസിഡൻറ് പി. രാജേന്ദ്രൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഗാന്ധി മിഷൻ ട്രസ്റ്റ് ചെയർമാൻ പി.ആർ. പ്രതാപചന്ദ്രൻ അധ്യക്ഷത വഹിക്കും. വൈകീട്ട് 6.30ന് കുരീപ്പുഴ വലിയകാവ് ക്ഷേത്ര മൈതാനിയിൽ അനുസ്മരണ സമ്മേളനം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. സജി പരവൂർ ഫൗണ്ടേഷൻ ചെയർമാൻ ജയചന്ദ്രൻ ഇലങ്കത്ത് അധ്യക്ഷത വഹിക്കും. 2017ലെ നവാഗത സംവിധായക പ്രതിഭക്കുള്ള പുരസ്കാരം സംവിധായകൻ അരുൺ ഗോപിക്ക് എം. മുകേഷ് എം.എൽ.എ നൽകും. യൂത്ത് ഐക്കൺ പുരസ്കാരം ചലച്ചിത്ര ഗാന രചയിതാവ് എം.ആർ. ജയഗീതക്ക് നടൻ ഹരിശ്രീ അശോകൻ സമ്മാനിക്കും. സജി പരവൂർ അനുസ്മരണ പ്രഭാഷണവും അദ്ദേഹം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.