ജില്ല ഭരണകൂടം ക്ഷേത്രാചാരങ്ങളെ തകര്‍ക്കു​െന്നന്ന്

കൊല്ലം: ജില്ല ഭരണകൂടം അധികാര ദുർവിനിയോഗം നടത്തി ക്ഷേത്രാചാരങ്ങളെ തകര്‍ക്കുകയാണെന്ന് കേരള ഫയര്‍ വര്‍ക്‌സ് ലൈസന്‍സീസ് ആൻഡ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് ജി. സുബോധനും ജനറല്‍സെക്രട്ടറി പുലിയൂര്‍ ജി. പ്രകാശും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പുറ്റിങ്ങല്‍ ദുരന്തത്തി​െൻറ ഉത്തരവാദികള്‍ സ്വന്തം ഉത്തരവാദിത്തം മറച്ചുവെക്കാന്‍ നടത്തുന്ന ബോധപൂർവമായ ശ്രമങ്ങള്‍ ജില്ലയിലും സംസ്ഥാനത്തുമുള്ള പടക്കമേഖലക്കും ആചാരങ്ങള്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. ജില്ലയില്‍ ദേവാലയങ്ങളില്‍ നടത്തുന്ന അപകടരഹിത നേര്‍ച്ചക്കമ്പം നടത്തുന്നവരെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് തടയണമെന്നും 22ന് ഇക്കാര്യമാവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ജില്ല സെക്രട്ടറി വിനോദ്, സലാം, പ്രസാദ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.