പുതിയകാവ്​ പൊങ്കാല ഒമ്പതിന്​

കൊല്ലം: പുതിയകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ വാർഷിക പൊങ്കാല വെള്ളിയാഴ്ച രാവിലെ 10ന് നടക്കുമെന്ന് ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇൗ വർഷം ഒരുലക്ഷത്തോളം പേർ പൊങ്കാലക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഭാരവാഹികൾ പറഞ്ഞു. വൈകീട്ട് നാലോടെ ശക്തികുംഭം എഴുന്നള്ളത്ത് കൊച്ചുപിലാംമൂട് മുനീശ്വര സ്വാമി ക്ഷേത്രത്തിൽനിന്ന് വിവിധ ക്ഷേത്രങ്ങളിൽ കൂടി സഞ്ചിരിച്ച് രാത്രി ഒന്നിന് ക്ഷേത്രത്തിൽ എത്തും. ഇതോടെ 12 ദിവസം നീളുന്ന പൊങ്കാല ഉത്സവത്തിന് സമാപനമാകും. വാർത്തസമ്മേളനത്തിൽ ക്ഷേത്ര ഭരണ സമിതി സെക്രട്ടറി എം.വി. സോമയാജി, ആഘോഷ സമിതി ജനറൽ കൺവീനർ എസ്. രഞ്ജൻ, പബ്ലിസിറ്റി ചെയർമാൻ പി. രമേശ് ബാബു എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.