അഞ്ചൽ: സ്വകാര്യ പശുവളർത്തൽ കേന്ദ്രത്തിെൻറ സൂക്ഷിപ്പുകാരനായ . തമിഴ്നാട് തിരുനൽവേലിയിൽ കുലശേഖരപ്പെട്ടി കൃഷ്ണൻകോവിൽ തെരുവിൽ മാടസ്വാമിയാണ് (45) മരിച്ചത്. ഇടയം മീനണ്ണൂരിലെ പശുവളർത്തൽ കേന്ദ്രത്തിൽ രണ്ടു വർഷത്തോളമായി കറവ ഉൾപ്പെടെയുള്ള ജോലികൾ ചെയ്തുവരുകയായിരുന്നു. ഞായറാഴ്ച ഉച്ചക്കുള്ള കറവ സമയമായിട്ടും മാടസ്വാമിയെ കാണാതായപ്പോൾ ഒപ്പം ജോലി ചെയ്യുന്നയാൾ പരിസരമാകെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഫാം ഉടമ തിരച്ചിൽ നടത്തുകയും അഞ്ചൽ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ എേട്ടാടെ സമീപത്തെ വാഴത്തോട്ടത്തിൽ ജോലിക്കാരെത്തിയപ്പോഴാണ് വാഴത്തോട്ടത്തിലെ ആഴമുള്ള ചാലിൽ മുങ്ങിത്താണനിലയിൽ മാടസ്വാമിയെ കണ്ടത്. വിവരമറിഞ്ഞ് അഞ്ചൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോകും. അഞ്ചൽ പൊലീസ് കേസെടുത്തു. ഭാര്യ: മാരിയമ്മ. മകൻ: നമ്പിരാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.