സ്വകാര്യ ബസ്​ ബൈക്കിലിടിച്ച് ഗൃഹനാഥൻ മരിച്ചു

പരവൂർ: സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. പരവൂർ നെടുങ്ങോലം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം സുമ വിഹാറിൽ റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയർ ബി.സി. സുന്ദരേശനാണ് (73) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10ഒാടെ പരവൂർ- ചാത്തന്നൂർ റോഡിൽ മാവി​െൻറ മൂട് ജംങ്ഷനിലായിരുന്നു അപകടം. കൃഷിഭവൻ റോഡിൽനിന്ന് പ്രധാന റോഡിലേക്കു കടക്കവെ സുന്ദരേശ​െൻറ ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സുമതിയമ്മ. മക്കൾ: സുജോയി (സീനിയർ അക്കൗണ്ടിങ് മാനേജർ, ചിക്കിങ് ഗ്രൂപ് ഒഫ് കമ്പനി, ചെന്നൈ), സുമേഷ്. മരുമക്കൾ: കവിത, പരേതയായ രാജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.