ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 200ൽനിന്ന് 300ആയി ഉയർത്തിയെങ്കിലും കെട്ടിട സൗകര്യമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൊണ്ട് ആശുപത്രി പ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി വിലയിരുത്തി ആശുപത്രിക്കാവശ്യമായ സ്ഥലസൗകര്യം ഒരുക്കുന്നതിന് കെട്ടിടം നിർമിക്കുന്നതിനാണ് പ്രധാന പരിഗണന കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ സമഗ്ര വികസന സാധ്യതകൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഉന്നത ഉദ്യോഗസ്ഥ സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തി. അവലോകനയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കേന്ദ്ര തൊഴിൽ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ലേബർ കൺസൾട്ടേറ്റിവ് കമ്മിറ്റിയിൽ എൻ.കെ. േപ്രമചന്ദ്രൻ എം.പി ഉന്നയിച്ച ആവശ്യത്തെ തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചത്. ഇ.എസ്.ഐ മെഡിക്കൽ കമീഷണർ ഡോ. ആർ.കെ. കത്താരിയയും ഇ.എസ്.ഐ ചീഫ് എൻജിനീയർ സുദീപ് ദത്തയും അടങ്ങുന്ന സംഘമാണ് പരിശോധനകൾ നടത്തിയത്. ആശുപത്രിയിലെ കിടക്കളുടെ എണ്ണം 200ൽനിന്ന് 300ആയി ഉയർത്തിയെങ്കിലും കെട്ടിട സൗകര്യമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൊണ്ട് ആശുപത്രി പ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി വിലയിരുത്തി. ആശുപത്രിക്കാവശ്യമായ സ്ഥലസൗകര്യം ഒരുക്കുന്നതിന് കെട്ടിടം നിർമിക്കുന്നതിനാണ് പ്രധാന പരിഗണന. നിലവിലുള്ള കെട്ടിടത്തിന് മുകളിൽ കൂടുതൽ നിലകൾ പണിയണമോ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമിക്കണമോ എന്നത് സംബന്ധിച്ച് സി.പി.ഡബ്ല്യു.ഡിയുമായി ചർച്ച ചെയ്ത് തീരുമാനിക്കാൻ ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി. ന്യൂറോ സർജറി, എം.ആർ.ഐ, സി.ടി സ്കാൻ തുടങ്ങിയ ടെസ്റ്റുകൾ നടത്തുന്നതിനാവശ്യമായ തുടർനടപടികൾ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാകുന്ന മുറക്ക് സ്വീകരിക്കും. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഇ.എസ്.ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ ചികിത്സ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനവുമായി ചർച്ച നടത്തും. വിവിധ ചികിത്സാ വിഭാഗങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന് ആവശ്യമായ നൂതന ഉപകരണങ്ങൾ വാങ്ങാനുള്ള തുടർനടപടി സ്വീകരിക്കാൻ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.