ഒാൾ കേരള പൗൾട്രി ഫെഡറേഷൻ ജില്ല കൺവെൻഷൻ

കൊല്ലം: ഏഴിന് ഉച്ചക്ക് രണ്ടിന് നടക്കുമെന്ന് സംസ്ഥാന ട്രഷറർ ആർ. രവീന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. കോർപറേഷൻ ആരോഗ്യ കമ്മിറ്റി ചെയർമാൻ എസ്. ജയൻ മുതിർന്ന കർഷകരെ ആദരിക്കും. സംസ്ഥാന പ്രസിഡൻറ് എം. താജുദ്ദീൻ, ജനറൽ സെക്രട്ടറി എസ്.കെ. നസീർ, ജില്ല പ്രസിഡൻറ് നൂജും തട്ടാമല എന്നിവർ പങ്കെടുക്കും. പൗൾട്രി മേഖലയെ കാർഷിക മേഖലയിൽ ഉൾപ്പെടുത്തുക, ഇതരസംസ്ഥാന ലോബികളെ നിയന്ത്രിക്കുക, മാലിന്യ സംസ്‌കരണത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. മീഡിയ കമ്മിറ്റി കൺവീനർമാരായ സിയാദ് കുട്ടി, ഷിഹാബുദ്ദീൻ, ജില്ല സെക്രട്ടറി തമ്പി ചവറ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.