പണാധിപത്യം ജനാധിപത്യത്തെ വിഴുങ്ങുന്നു -ഹസന്‍ ലതിക സുഭാഷ് ചുമതലയേറ്റു തിരുവനന്തപുരം: ലതിക സുഭാഷ് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ചുമതലയേറ്റു. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിലവിലെ അധ്യക്ഷ ബിന്ദു കൃഷ്ണ ചുമതല കൈമാറി. കേരളത്തിെൻറ ചുമതലയുള്ള മഹിള കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഹസീന സെയ്ദിെൻറ സാന്നിധ്യത്തിലായിരുന്നു ചുമതല കൈമാറ്റം. ത്രിപുരയിൽ സി.പി.എം ഭരണം തകര്‍ന്നതിലല്ല പണാധിപത്യം ജനാധിപത്യത്തെ വിഴുങ്ങിയതിലാണ് ആശങ്കയെന്ന് ചടങ്ങില്‍ സംസാരിച്ച കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു. സി.പി.എമ്മിെൻറ കണ്ണുതുറക്കാന്‍ ത്രിപുര ഫലം ഉപകരിക്കും. ബി.ജെ.പിക്ക് ബദല്‍ സി.പി.എം ആണെന്ന പ്രചാരണം പൊളിഞ്ഞു. അന്ധമായ കോണ്‍ഗ്രസ് വിരോധം സി.പി.എം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിലെ വനിതകളെ മഹിള കോണ്‍ഗ്രസുമായി ബന്ധപ്പെടുത്തി സാമൂഹിക തിന്മകള്‍ക്കെതിെര ശക്തമായ പോരാട്ടം നടത്തുമെന്ന് ചുമതല ഏറ്റെടുത്ത ലതിക സുഭാഷ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി മുന്‍ പ്രസിഡൻറ് വി.എം. സുധീരന്‍, എം.എല്‍.എമാരായ കെ.സി. ജോസഫ്, പി.ടി. തോമസ്, വി.ഡി. സതീശന്‍, വി.എസ്. ശിവകുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, സെക്രട്ടറിമാരായ മണക്കാട് സുരേഷ്, ആര്‍. വൽസലന്‍, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, ഷാനിമോള്‍ ഉസ്മാന്‍, റോസക്കുട്ടി ടീച്ചര്‍, വൽസല പ്രസന്നകുമാര്‍, രാജലക്ഷ്മി, ഫാത്തിമ റോസ്‌ന, ആര്‍. ലക്ഷ്മി, സുധ കുര്യന്‍, മേരി പീറ്റര്‍, മാലേത്ത് സരള ദേവി തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.