പാൽപുഞ്ചിരി പ്രോജക്‌ടുമായി ഐ.ഡി.എ

കൊല്ലം: മാർച്ച് ആറ് അന്താരാഷ്‌ട്ര ഡ​െൻറിസ്‌റ്റ് ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി 'പാൽപുഞ്ചിരി' പ്രോജക്‌ട് നടപ്പാക്കുമെന്ന് ഇന്ത്യൻ ഡ​െൻറൽ അസോസിയേഷൻ കൊല്ലം ശാഖ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന വ്യാപകമായി എല്ലാ അംഗൻവാടികളിലും ദന്തപരിശോധനാ ക്യാമ്പും സൗജന്യ ചികിത്സയും നൽകാനാണ് തീരുമാനം. അംഗൻവാടി അധ‍്യാപകർക്ക് ബോധവത്‌കരണ ക്ലാസും നൽകും. സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന പ്രോജക്‌ട് നവംബർ 14ന് അവസാനിക്കും. ഡ​െൻറിസ്‌റ്റ് ദിനത്തിൽ ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഇന്ത്യൻ ഡ​െൻറൽ അസോസിയേഷൻ കൊല്ലം ശാഖയുടെ നേതൃത്വത്തിൽ കൗൺസിൽ നടത്തും. ക്രൈം ബ്രാഞ്ച് എ.സി.പി അശോകൻ വിശിഷ്‌ടാതിഥിയാകും. തുടർന്ന് കൊല്ലം ആർ.ടി.ഒ ശരത് ചന്ദ്രൻ റോഡ് സുരക്ഷ ക്ലാസ് നയിക്കും. ദന്തനിവാരണ ബോധവത്കരണം, ഡ​െൻറൽ ചെക്കപ്പ് എന്നിവയും നടക്കും. വൈകീട്ട് 8.30ന് ഹോട്ടൽ സുദർശനിൽ നടക്കുന്ന ചടങ്ങിൽ കൊല്ലം ശാഖയിലെ ദേശീയ-സംസ്ഥാന അവാർഡ് ജേതാക്കളെ ആദരിക്കും. തുടർന്ന് കുടുംബസംഗമവും ആഘോഷപരിപാടികളും നടക്കും. അസോസിയേഷൻ ജില്ല പ്രസിഡൻറ് ഡോ. കോശി തോമസ് വൈദ്യൻ, സെക്രട്ടറി ഡോ. ആനി ജോർജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.