'എൽ.ഡി.എഫ് ഭരണത്തിൽ ജനജീവിതം ദുസ്സഹം'

കൊട്ടാരക്കര: എൽ.ഡി.എഫ് ഭരണത്തിൽ കേരളത്തിലെ സാധാരണക്കാര​െൻറ ജീവിതം ബുദ്ധിമുട്ടേറിയതാണെന്ന് ബി.ജെ.പി സീനിയർ സിറ്റിസൺ സെൽ സംസ്ഥാന കൺവീനർ കെ. രാമൻപിള്ള. ബി.ജെ.പി സീനിയർ സിറ്റിസൺ സെൽ മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുണ്ടാ രാഷ്ട്രീയവും കൊലപാതക പരമ്പരകളും അഴിമതിയും സ്വജനപക്ഷപാതവും മൂലം കേരളം അനുദിനം തകർന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി ദേശീയ സമിതി അംഗം കെ. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. സെൽ ദക്ഷിണ മേഖല കൺവീനർ ആർ. ബാലചന്ദ്രൻ നായർ 'മുതിർന്നവർ നേരിടുന്ന പ്രതിസന്ധി' വിഷയത്തിൽ ക്ലാസ് നയിച്ചു. പി. അർജുനൻപിള്ള അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.