കൊല്ലം: . നിലവിലെ ഓഡിറ്റോറിയം നവീകരിച്ച് അത്യാധുനിക സംവിധാനങ്ങൾ ഒരുക്കാനാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായി രണ്ട് കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഒരു കോടി ഉപയോഗിച്ച് ഈ വർഷവും ഒരു കോടി ഉപയോഗിച്ച് അടുത്തവർഷവും നവീകരണം നടത്തും. നിലവിലെ സ്റ്റേജിന് ഉയരം കൂടുതലും ഇരിപ്പിടങ്ങൾക്ക് ഉയരം കുറവുമാണ്. ഈ അവസ്ഥക്ക് മാറ്റം വരുത്തുന്നതിനായി ഉയരം കൃത്യമാക്കി ഏറ്റവും പുതിയ ഇരിപ്പിടങ്ങൾ ഒരുക്കും. ഒപ്പം എ.സി, അത്യാധുനിക സൗണ്ട് സംവിധാനം എന്നിവയും സജ്ജീകരിക്കും. ഇവയെ കൂടാതെ ഓഡിറ്റോറിയത്തിനോട് ചേർന്ന് ഭക്ഷണശാലയും അവിടെതന്നെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സംവിധാനവും ക്രമീകരിക്കും. നഗരത്തിലെതന്നെ ഏറ്റവും മികച്ച ഓഡിറ്റോറിയങ്ങളിൽ ഒന്നാക്കി മാറ്റാനാണ് അധികൃതരുടെ ശ്രമം. 2019 ജൂലൈയോടെ പദ്ധതി പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.