കുളത്തൂപ്പുഴ: അകാലത്തിൽ പൊലിഞ്ഞ ഒാട്ടോ ഡ്രൈവർ സന്തോഷിെൻറ കുടുംബത്തെ സഹായിക്കാൻ പ്രദേശവാസികളായ ഒരുകൂട്ടം പ്രവാസികൾ കൈകോർത്തു. കുളത്തൂപ്പുഴ അമ്പതേക്കർ കിഴക്കേടത്ത് വീട്ടിൽ സന്തോഷ് (37) ഇക്കഴിഞ്ഞ ഒക്ടോബർ 23നാണ് ഹൃദയാഘാതം മൂലം മരിച്ചത്. പോളിയോ ബാധിച്ച കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട സന്തോഷ് ശാരീരികവൈകല്യം മറികടന്ന് കുളത്തൂപ്പുഴ ടൗണിൽ ഓട്ടോ ഒാടിച്ചായിരുന്നു ഭാര്യയും രണ്ട് കുഞ്ഞുകളും അടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്നത്. സന്തോഷിെൻറ മരണത്തോടെ അത്താണി നഷ്ടപ്പെട്ട കുടുംബത്തെ സഹായിക്കാൻ പലരാജ്യങ്ങളിൽ തൊഴിലെടുക്കുന്ന പ്രദേശവാസികളായ ഒരുകൂട്ടം പ്രവാസികൾ ഒന്നിക്കുകയായിരുന്നു. ഇവർ സ്വരൂപിച്ച സന്തോഷ് കുടുംബസഹായ ഫണ്ട് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ബുഹാരി, അജിത് എന്നീ യുവാക്കൾ നാട്ടുകാരുടെ സാന്നിധ‍്യത്തിൽ നടത്തിയ ചടങ്ങിൽ കൈമാറി. തിങ്കളാഴ്ച അമ്പതേക്കറില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിരമിച്ച പ്രഥമാധ‍്യാപിക ശാന്തമ്മ സന്തോഷിെൻറ ഭാര്യ മഞ്ചുവിന് തുക നിക്ഷേപിച്ച പാസ്ബുക്ക് കൈമാറി. പഞ്ചായത്ത് അംഗം ടി. ബാബു, സജീർ, സുന്ദരൻപിള്ള എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.