നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ

അഞ്ചൽ: മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പൊലീസ് തിരയുകയായിരുന്നയാൾ പിടിയിൽ. തെന്മല ഒറ്റക്കല്ലിൽ നജീബ് മൻസിലിൽ നജീബിനെയാണ് (34) ഏരൂർ എസ്.ഐ. സുധീഷി​െൻറ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ ഒറ്റക്കല്ലിൽനിന്ന് കസ്റ്റഡിയിലെടുത്തത്. നജീബ് വീട്ടിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു അറസ്റ്റ്. അയിലറയിൽനിന്ന് 250 കിലോ റബർഷീറ്റ് മോഷ്ടിച്ച സംഘത്തിലെ മൂന്നാംപ്രതിയാണ് നജീബ്. ഈ കേസിലെ ഒന്നും രണ്ടും പ്രതികളായ സന്തോഷ്, ആദർശ് എന്നിവർ ജയിലിലാണ്. കടയ്ക്കലിൽനിന്ന് ജെ.സി.ബി.യുടെ ബക്കറ്റ് മോഷ്ടിച്ച കേസിലും കുളത്തൂപ്പുഴയിൽനിന്ന് ചന്ദനമരം മോഷ്ടിച്ച കേസിലും നിരവധി അടിപിടിക്കേസുകളിലും വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുള്ള ആളാണ് പ്രതി എന്ന് പൊലീസ് പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലയോര ജനപക്ഷയാത്ര പുനലൂർ: ബി.ജെ.പി പുനലൂർ, പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ എട്ടുമുതൽ 11വരെ മലയോര ജനപക്ഷയാത്ര നടത്തും. പ്രവാസിക്ക് തൂക്കുകയർ വിധിച്ച സി.പി.ഐ ഭീകരതക്കെതിരെയും വികസന വിരുദ്ധരായ എൽ.ഡി.എഫിനുമെതിരെയാണ് ജാഥ നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. വ്യാഴാഴ്ച ആര്യങ്കാവിൽ യാത്രയുടെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം. വേലായുധൻ നിർവഹിക്കും. മണ്ഡലം പ്രസിഡൻറുമാരായ എസ്. ഉമേഷ്ബാബു, വിളക്കുടി ചന്ദ്രൻ എന്നിവർ നയിക്കും. സുഗത​െൻറ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷിക്കണം- -വെൽഫെയർ പാർട്ടി പുനലൂർ: പ്രവാസിയായ സുഗതൻ സ്വന്തം സംരംഭത്തിൽ ജീവനൊടുക്കിയതിലെ യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസികൾ സ്വന്തം നാട്ടിലെത്തി ഉപജീവനത്തിന് നെട്ടോട്ടം ഓടുമ്പോൾ സുഗതനെപ്പോലുള്ളവർക്ക് നേരിടുന്ന ദുരന്തം നാടിനുപോലും ആക്ഷേപമാെണന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. സംസ്ഥാന നേതാക്കളായ തെന്നിലാപുരം രാധാകൃഷ്ണൻ, മധു അമ്പാട് എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. പ്രസിഡൻറ് വി. നിസാമുദ്ദീൻ കുന്നിക്കോട് അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായി വി. നിസാമുദീൻ കുന്നിക്കോട് (പ്രസി), ഇബ്രാഹീം, ഷാനിഫബീവി (വൈസ് പ്രസി), അബ്ദുൽ ജമീൽഖാൻ, വിലാസിനി (ജന. സെക്ര), കെ.വി. താജുദ്ദീൻ (ട്രഷ) എന്നിവരെ െതരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.