സ്​കൂൾ വാർഷികവും പൂർവ വിദ്യാർഥി സംഗമവും

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗവൺമ​െൻറ് യു.പി വെള്ളി, ശനി ദിവസങ്ങളിലായി കുളത്തൂപ്പുഴയിൽ നടക്കും. ശനിയാഴ്ച നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. സർവിസിൽനിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പും നടക്കും. സ്ത്രീ സുരക്ഷ ബോധവത്കരണവും പരിശീലനവും കുളത്തൂപ്പുഴ: ജനമൈത്രി പൊലീസി​െൻറ നേതൃത്വത്തിൽ സ്ത്രീസുരക്ഷ ബോധവത്കരണ സെമിനാറും പരിശീലന പരിപാടികളും സംഘടിപ്പിച്ചു. 'സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ നേരിടാം' എന്ന വിഷയത്തിൽ വിദഗ്ധ പരിശീലകർ ക്ലാസെടുത്തു. മാനസിക വെല്ലുവിളികൾ തളരാതെ നേരിടുന്നതിനും കായിക പരിശീലനവും ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. ആദിവാസി മേഖലയിൽ നിന്നടക്കം നിരവധി സ്ത്രീകളും പങ്കെടുത്തു. കുളത്തൂപ്പുഴ എസ്.ഐ. വിനോദ് കുമാർ, എ.എസ്.ഐ യോഹന്നാൻ, അജിത്ലാൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.