പത്തനാപുരം: സംഘടനാ മര്യാദകൾ ലംഘിച്ചതിനാൽ യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് എം.എ. നിസ്സായിയെ യൂത്ത് കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തയായി മാവേലിക്കര ലോക്സഭ കമ്മിറ്റി പ്രസിഡൻറ് സജി ജോസഫ് അറിയിച്ചു. വനിതദിനാചരണവും പൗരസ്വീകരണവും കൊട്ടാരക്കര: കൊട്ടാരക്കര ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതദിനാചരണവും പത്മശ്രീ പുരസ്‌കാരം നേടിയ കെ. ലക്ഷ്മിക്കുട്ടിയമ്മക്കുള്ള പൗരസ്വീകരണവും ചൊവ്വാഴ്ച രാവിലെ 11ന് കലയപുരം ആശ്രയസങ്കേതത്തിൽ നടക്കും. കെ. ലക്ഷ്മിക്കുട്ടിയമ്മ അന്താരാഷ്ട്ര വനിതദിനാചരണം ഉദ്ഘാടനം ചെയ്യും. ജില്ല സാമൂഹികനീതി ഓഫിസർ സബീനബീഗം മുഖ്യാതിഥിയായിരിക്കും. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. കലയപുരം ആശ്രയസങ്കേതത്തിലെ അഗതികളുടെ കലാപരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.