മലയാളി ബി.എസ്​.എഫ്​ കമാൻഡൻറ്​ അറസ്​റ്റിലായ ​അഴിമതിക്കേസിൽ സഹായിയും സി.ബി.​െഎ പിടിയിൽ

കൊൽക്കത്ത: മലയാളി ബി.എസ്.എഫ് കമാൻഡൻറ് അറസ്റ്റിലായ അഴിമതിക്കേസിൽ സഹായിയും സി.ബി.െഎ പിടിയിലായി. മുഹമ്മദ് ഇനാമുൽ ഹഖാണ് ബംഗ്ലാദേശ് അതിർത്തിക്ക് സമീപം അറസ്റ്റിലായത്. കഴിഞ്ഞവർഷം ഡിസംബർ 30നാണ് ബി.എസ്.എഫ് 83ാം ബറ്റാലിയനിലെ കമാൻഡൻറ് ജിബു ഡി മാത്യുവിനെ 47 ലക്ഷം രൂപയുമായി ആലപ്പുഴയിൽനിന്ന് സി.ബി.െഎ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിലെ ബംഗ്ലാദേശ് അതിർത്തിയിൽ സേവനമനുഷ്ഠിച്ചിരുന്ന മാത്യുവിനെ പണം കടത്താൻ സഹായിച്ചതിനാണ് ഇനാമുൽ ഹഖിനെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.