ശാസ്താംകോട്ട: കടുത്ത വേനലിൽ ശാസ്താംകോട്ട ശുദ്ധജല തടാകം വറ്റിവരളുന്നു. പുന്നമൂട് മേഖലയിൽ ഒന്നര കിലോമീറ്റർ നീളത്തിൽ തടാകം വറ്റി പുൽമേട് തെളിഞ്ഞു. ജലനിരപ്പ് താഴ്ന്നതോടെ പമ്പിങ് നിലക്കുന്ന സാഹചര്യമാണ്. ഇത് കൊല്ലം കോർപറേഷനിലടക്കം കുടിവെള്ള വിതരണം പ്രതിസന്ധി സൃഷ്ടിക്കും. 48.5 ദശലക്ഷം ലിറ്റർ വെള്ളമാണ് ജല അതോറിറ്റി പ്രതിദിനം രണ്ട് പദ്ധതികൾ വഴി പമ്പ് ചെയ്ത് കൊല്ലം കോർപറേഷനും വിവിധ പഞ്ചായത്തുകൾക്കും നൽകുന്നത്. എന്നാൽ, തടാകത്തിെൻറ സംരക്ഷണത്തിന് അധികൃതർ നടപടി സ്വീകരിക്കാറില്ല. തടാക തീരവാസികൾക്ക് കുടിവെള്ളം നിഷേധിക്കുന്നതിലൂടെ പ്രാദേശികമായ ജനരോഷവും ശക്തമാണ്. ജലസ്രോതസ്സിൽ തള്ളുന്ന മാലിന്യത്തിെൻറ അളവും വർധിക്കുകയാണ്. ഈ അവസ്ഥക്കിടെയാണ് തടാകം വേനലിൽ ഉണങ്ങി ഉൾവലിയുന്നത്. പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന ഭാഗത്തെ ജലനിരപ്പ് സമുദ്രനിരപ്പിൽ നിന്ന് ഏറെ താഴെയാണിപ്പോൾ. മണൽചാക്ക് അടുക്കിയും മണ്ണ് മാന്തിയുടെ സഹായത്തോടെ ലീഡിങ് ചാനൽ നിർമിച്ചുമാണ് ഇപ്പോൾ വെള്ളം കണ്ടെത്തുന്നത്. തടാകസംരക്ഷണം ഉറപ്പാക്കുമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകളും വിവിധ സർക്കാർ ഏജൻസികളും ആവർത്തിക്കുേമ്പാഴും താഴേത്തട്ടിൽ ഒന്നും സംഭവിക്കുന്നില്ല. തടാകത്തിെൻറ പുനർജനിക്ക് ഏറെ സഹായകമായേക്കാവുന്ന കല്ലടയാറ്റിലെ തടയണ പദ്ധതി ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും കാരണം വിജിലൻസ് അന്വേഷണത്തിൽ എത്തി നിൽക്കുകയാണ്. പദ്ധതിക്കായി കൊണ്ടുവന്ന കൂറ്റൻ പൈപ്പുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ പുന്നമൂട്ടിലെ തടാകതീരത്ത് കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.