ചവറ: വിശപ്പറിയാൻ കണ്ണ് കാണണമെന്നില്ല, ഉൾക്കാഴ്ച്ചയുള്ളവർക്ക് അത് അറിയാനും വിശന്നിരിക്കുന്നവരുടെ അരവയർ നിറക്കാനുമാകും. അന്ധ കൂട്ടായ്മ മനസ്സുവെച്ചപ്പോൾ താലൂക്കാശുപത്രിയിലെത്തിയവർക്ക് കിട്ടിയത് ഒരു നേരത്തെ ഭക്ഷണപ്പൊതി. മാറ്റി നിർത്തപ്പെടേണ്ടവരല്ല തങ്ങളെന്ന ചിന്ത മറ്റുള്ളവരിലേക്ക് പങ്കുവെച്ച് ഫെഡറേഷൻ ഓഫ് ദി ബ്ലൈൻറ് കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയാണ് നീണ്ടകര താലൂക്കാശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതിയുമായി എത്തിയത്. ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരുമായ 120 പേർക്കായി നൽകിയ ഭക്ഷണത്തിെൻറ വിതരണോദ്ഘാടനം ചവറ എസ്.എച്ച്.ഒ ബി. ഗോപകുമാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മോഹൻലാൽ, പഞ്ചായത്തംഗം സോജ, ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ല പ്രസിഡൻറ് ലാൽജി കുമാർ, സെക്രട്ടറി വിനോദ്, താലൂക്ക് പ്രസിഡൻറ് ബിജോയ്, സെക്രട്ടറി സരസ്വതി, വിപിൻ, മധു, സന്തോഷ്, സുഗുണൻ, സതി എന്നിവർ സംസാരിച്ചു. നീണ്ടകര താലൂക്കാശുപത്രിയിൽ ശുചീകരണം നടത്തിയും അന്ധ കൂട്ടായ്മ ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.