ബി.ജെ.പിയെ എതിർക്കാൻ സി.പി.എമ്മിന് കഴിയില്ല -ബിന്ദു കൃഷ്ണ ഇരവിപുരം: ബി.ജെ.പിയെ എതിർക്കാൻ സി.പി.എമ്മിന് കഴിയില്ലെന്നതിന് തെളിവാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ. ഇരവിപുരം മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ നടത്തിയ രാപ്പകൽ സമരത്തിെൻറ സമാപനം നിർവഹിക്കുകയായിരുന്നു അവർ. മുസ്ലിം ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എ. യൂനുസ് കുഞ്ഞ്, ബേബിസൺ, അഹമ്മദ് കോയ, എ. ഷാനവാസ് ഖാൻ, അഹമ്മദ് ഉഖൈൽ, സജി ഡി. ആനന്ദ്, ഫസലുദ്ദീൻ, ആർ.എസ്. അബിൻ, മണക്കാട് നജിമുദീൻ, ശ്രീധരൻപിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.