പരവൂർ: നടത്തിയാൽ മതിയെന്ന് പൊതുയോഗം തീരുമാനിച്ചു. നേരത്തേ ഉത്സവപരിപാടികളുടെ ഭാഗമായി വിപുലമായ പരിപാടികൾ നടത്താൻ നിശ്ചയിക്കുകയും അതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, നിർമാണത്തിലിരുന്ന സ്റ്റേജ് തകർന്നുവീണതിനെത്തുടർന്ന് വിപുലമായ ആഘോഷപരിപാടികൾ നടത്തേണ്ടതില്ലെന്ന് ഭരണസമിതി തീരുമാനിച്ചു. അതെ സമയം ഉത്സവം വിപുലമായി നടത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയും സമൂഹ മാധ്യമങ്ങളിൽ ഇതിനായി പ്രത്യേക കൂട്ടായ്മയുണ്ടാക്കി ഭരണസമിതിക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്ന്, പൊതുയോഗം വിളിച്ചുചേർത്തെങ്കിലും അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് അലങ്കോലപ്പെടുകയും പരവൂർ പൊലീസ് ഇടപെട്ട് യോഗനടപടികൾ നിർത്തിെവക്കാൻ നിർദേശം നൽകുകയും ചെയ്തു. ഇതിനു ശേഷമാണ് കഴിഞ്ഞ ദിവസം യോഗം വിളിച്ചത്. പൊതുയോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായം കണക്കിലെടുത്താണ് ഉത്സവത്തിന് ആചാരപരമായ ചങ്ങുകൾ മാത്രം മതിയെന്ന് ഒടുവിൽ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.