മതേതര കക്ഷികൾ ഒന്നിക്കണം ^ജമാഅത്ത്​ കൗൺസിൽ

മതേതര കക്ഷികൾ ഒന്നിക്കണം -ജമാഅത്ത് കൗൺസിൽ കൊല്ലം: ഫാഷിസ്റ്റ് കക്ഷികളിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ മതേതര കക്ഷികൾ ഒന്നിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് പൂക്കുഞ്ഞ് യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം. താജുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. മധ്യമേഖല വർക്കിങ് പ്രസിഡൻറായി മുൻ വഖഫ് ബോർഡ് സെക്രട്ടറി സി.െഎ പരീതിനെ യോഗം തെരഞ്ഞെടുത്തു. മാവുടി അഹമ്മദ്, അബ്ദുൽ ഷുക്കൂർ ഖാസിമി, സെയ്ദ് മുസ്ലിയാർ വിഴിഞ്ഞം, ഡോ. ജഹാംഗീർ, നുജുമുദ്ദീൻ അഹമ്മദ്, പാച്ചല്ലൂർ നുജുമുദ്ദീൻ, പുന്നയ്ക്കൽ നസീർ, പറമ്പിൽ സുബൈർ, അഞ്ചൽ അബ്ദുൽ ജലീൽ മുസ്ലിയാർ, സി.എച്ച്. മുഹമ്മദ് ഹസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.