ആദിവാസി യുവാവിെൻറ മരണം: ജുഡീഷ്യല്‍ അന്വേഷണം കേസ് അട്ടിമറിക്കാൻ -പി. രാമഭദ്രന്‍ പത്തനാപുരം: മാനസികരോഗിയായ ആദിവാസി യുവാവിനെ സംഘംചേര്‍ന്ന് തല്ലിക്കൊന്ന സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നവര്‍ കേസ് അട്ടിമറിച്ച് മുതലെടുപ്പ് നടത്താന്‍ അവസരം കണ്ടെത്തുന്നവരാണെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍. പത്തനാപുരം ഗാന്ധിഭവനില്‍ സംഘടിപ്പിച്ച മാനവ സമാധാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മധുവിനെ കൊലചെയ്ത കേസ് ഹൈകോടതി സ്വമേധയാ ഏറ്റുടുത്തതോടെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഒരു പ്രസക്തിയും ഇല്ല. ഇത് തിരിച്ചറിഞ്ഞിട്ടും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് പ്രതികളെ രക്ഷിക്കുന്നതിനും കേസ് തേച്ചുമാച്ചുകളയുന്നതിനുമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങുകളില്‍ ചവറ പാറുക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. ഡോ. പുനലൂര്‍ സോമരാജന്‍, അഡ്വ. എസ്. പ്രഹ്‌ളാദന്‍, ചലച്ചിത്ര പിന്നണി ഗായിക പ്രഫ. എന്‍. ലതിക, എസ്. പവന നാഥന്‍, കുണ്ടറ സോമന്‍, കൈനകരി തങ്കരാജ്, മാര്‍ഷ്യല്‍ ഫ്രാങ്ക്, ഇരവിപുരം ഭാസി, ചവറ ധനപാലന്‍, ശ്യാം പത്തനാപുരം എന്നിവര്‍ സംസാരിച്ചു. കൊലചെയ്യപ്പെട്ട മധുവിെൻറ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. 70 വയസ്സ് കഴിഞ്ഞ കലാകാരന്മാർ വൈകീട്ടുചേര്‍ന്ന സാംസ്‌കാരിക സദസ്സില്‍ അനുഭവങ്ങള്‍ പങ്കുെവച്ചു. നടന്‍ ടി.പി. മാധവന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.