കൊല്ലം: 37ാമത് കെ.ജി.ഒ.എ ജില്ല സമ്മേളനം കടപ്പാക്കട സ്പോർട്സ് ക്ലബിൽ ജില്ല പ്രസിഡൻറ് ഡോ. ഷാജി ജോസ് പതാക ഉയർത്തിയതോടെ ആരംഭിച്ചു. ജില്ല സെക്രട്ടറി കെ. സജീവ് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ.ജി. സന്തോഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വിവിധ ഏരിയകളിൽനിന്ന് പ്രതിനിധികൾ ചർച്ചയിൽ പെങ്കടുത്തു. ജില്ല സെക്രട്ടറി കെ. സജീവ് കുമാർ, സംസ്ഥാന പ്രസിഡൻറ് കെ.എം. ദിലീപ് എന്നിവർ മറുപടി പറഞ്ഞു. സമ്മേളനത്തിെൻറ ഭാഗമായി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംഘടനാ ചരിത്രപ്രദർശനം കെ.ജി.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. കെ.എം. ദിലീപ് ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന സാംസ്കാരിക സായാഹ്നം കവി കരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കെ.ജി.ഒ.എ കലാസാംസ്കാരിക സമിതി 'ദൃശ്യ' യിലെ അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഭാരവാഹികൾ: ഡോ. ഷാജി ജോസ് (പ്രസി.), ആർ. സുബ്രഹ്മണ്യപിള്ള, എൽ. മിനിമോൾ (വൈസ് പ്രസി.), കെ. സജീവ്കുമാർ (സെക്ര.), ബി. പ്രദീപ്, എസ്. ദിലീപ് (ജോയൻറ് സെക്ര.), ആർ. മനോരഞ്ജൻ(ട്രഷ.). ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായി എ.ജി. സന്തോഷ്, സി.കെ. നിക്സൺ, ബിനുൻസ വാഹിദ്, ഡോ. പി.കെ. ചിത്ര, എം.വി. ഷാരി, എച്ച്. ഖലീലുദ്ദീൻ എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.