കഞ്ചാവ്​ നട്ടുവളർത്തിയയാൾ പിടിയിൽ

കരുനാഗപ്പള്ളി: വീട്ടിൽ കഞ്ചാവുചെടി നട്ടുവളർത്തിയയാൾ പിടിയിൽ. ഇയാളുടെ പക്കൽനിന്ന് 20ഗ്രാം കഞ്ചാവും മദ്യവും പൊലീസ് പിടിച്ചെടുത്തു. വരവിള വട്ടത്തനതെക്കതിൽ വീട്ടിൽ ശ്രീജിത്തിനെയാണ് (25) എക്സൈസ് സി.െഎ സി.കെ. സജികുമാറും സംഘവും പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് വിടും പരിസരവും പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവും വിദേശമദ്യവുമായി അഞ്ചുപേർ പിടിയിൽ കരുനാഗപ്പള്ളി: എക്സൈസ് വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും വിദേശമദ്യവുമായി അഞ്ചുപേർ പിടിയിൽ. നമ്പരുവികാല രാജിഭവനത്തിൽ രാേജഷിനെ (34) 250 പെതി കഞ്ചാവുമായും ക്ലാപ്പന പള്ളി അയ്യത്ത് വീട്ടിൽ ഹരിയെ (22) 50 പെതി കഞ്ചാവുമായും ചങ്ങൻകുളങ്ങര കൊച്ചു കൈലാസം വീട്ടിൽ അമൽ സി.ശേഖറിനെ (21) 20 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. ആലപ്പാട് വെള്ളനാതുരുത്ത് കൊച്ചുകുന്നേൽ വിട്ടിൽ വിഷ്ണു (24) പണ്ടാരതുരുത്ത് കടവിൽ വീട്ടിൽ അജിഷ്ണു (23) എന്നിവരുടെ പക്കലിൽനിന്ന് ഒമ്പത് ലിറ്റർ ഗോവൻ മദ്യവും പിടികൂടി. ഗോവയിൽനിന്ന് മദ്യം കടത്തിക്കൊണ്ടുവന്നു വിൽപന ചെയ്യുകയാണ് സംഘം ചെയ്തു വന്നിരുന്നത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിശോധനയിൽ പ്രീവൻറിവ് ഓഫിസർ എ. അജിത്കുമാർ, പി.എൽ. വിജിലാൽ സിവിൽ എക്സൈസ് ഓഫിസർമാരായ സന്തോഷ്, ശ്രീകുമാർ, കിഷോർ, അനിൽകുമാർ, മൺസൂർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.