ലാറി ബേക്കര്‍ ലക്ഷ്യമിട്ടത് സാധാരണക്കാരുടെ ജീവനോപാധികളുടെ വികസനം -ഐസക് തിരുവനന്തപുരം: സാധാരണക്കാരുടെ ജീവനോപാധികളുടെ വികസനമായിരുന്നു ലാറി ബേക്കര്‍ ലക്ഷ്യമിട്ടതെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ലാറി ബേക്കര്‍ ജന്മശതാബ്ദി ആഘോഷങ്ങളും രാജ്യാന്തര സെമിനാറും ദേശീയ പ്രദര്‍ശനവും കനകക്കുന്ന് കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ണിനും മനുഷ്യനും അനുയോജ്യമായ രീതിയില്‍ നിര്‍മാണമേഖലയെ മാറ്റിയെടുക്കാനായിരുന്നു ലാറി ബേക്കര്‍ ശ്രമിച്ചത്. നിര്‍മാണവസ്തുക്കള്‍ പാഴാക്കിക്കളയുന്നത് ഒഴിവാക്കുന്നതിലൂടെ നിര്‍മാണച്ചെലവുകള്‍ കുറച്ചു. ഇത്തരത്തില്‍ ഒട്ടേറെ ഘടകങ്ങളെ ഏകോപിപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. റാഡിക്കല്‍ ഗാന്ധിയെന്ന പേരാണ് ലാറി ബേക്കര്‍ക്ക് ഏറ്റവും അനുയോജ്യമായ വിശേഷണം. ലാറി ബേക്കറിെൻറ ആശയങ്ങള്‍ മുഖ്യധാര കെട്ടിട നിര്‍മാണമേഖലയില്‍ കാര്യമായി ഉപയോഗിക്കപ്പെടുന്നില്ലെന്നത് ഖേദകരമാണെന്നും ഡോ. തോമസ് ഐസക് പറഞ്ഞു. നഗരത്തില്‍ ഇന്നുള്ള തണല്‍മരങ്ങള്‍ പലതും റോഡ് വികസനത്തിെൻറ പേരില്‍ വെട്ടിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ നടന്ന ചെറുത്തുനില്‍പുകള്‍ക്ക് നേതൃത്വം നല്‍കിയത് ലാറി ബേക്കറായിരുന്നുവെന്ന് കവയിത്രി സുഗതകുമാരി അനുസ്മരിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, മുന്‍ ചീഫ് സെക്രട്ടറി എം.എസ്. വിജയാനന്ദ്, കോസ്റ്റ് േഫാർഡിെൻറയും എല്‍.ബി.സിയുടെയും ചെയര്‍മാന്‍ കെ.പി. കണ്ണന്‍, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.ആര്‍. ചന്ദ്രദത്ത്, വി.എന്‍. ജിതേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'സുസ്ഥിര ആവാസ വ്യവസ്ഥ' വിഷയത്തില്‍ രാജ്യാന്തര സെമിനാറിനും തുടക്കമായി. ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാറിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.