കാലാവസ്ഥ വ്യതിയാനമെന്നത് വെറും സിദ്ധാന്തമല്ല, യാഥാർഥ്യം ^ജയറാം രമേശ്

കാലാവസ്ഥ വ്യതിയാനമെന്നത് വെറും സിദ്ധാന്തമല്ല, യാഥാർഥ്യം -ജയറാം രമേശ് തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം പരിസ്ഥിതിക്കും മനുഷ്യജീവനും ഭീഷണിയാകുന്ന സാഹചര്യത്തില്‍ ലാറി ബേക്കര്‍ വിഭാവനം ചെയ്ത കെട്ടിട നിര്‍മാണ രീതികള്‍ക്ക് പ്രസക്തി ഏറെയാണെന്ന് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ്. കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന ലാറി ബേക്കര്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനമെന്നത് വെറും സിദ്ധാന്തമല്ല, അതൊരു യാഥാര്‍ഥ്യം തന്നെയാണ്. ഈ സാഹചര്യത്തില്‍ പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലും ഊര്‍ജസംരക്ഷണം ഉള്‍പ്പെടെയുള്ളവ ലക്ഷ്യമിട്ടുമുള്ള നിര്‍മാണ-രൂപകല്‍പനകളായിരുന്നു ലാറി ബേക്കറിേൻറത്. എയര്‍ കണ്ടീഷണറുകള്‍ പോലുള്ള ആഡംബര വസ്തുക്കളാണ് ഇന്ന് വൈദ്യുതിയുടെ സിംഹഭാഗവും ഉപയോഗിക്കുന്നത്. അത്തരം കാര്യങ്ങളില്‍ മാറ്റംവരുത്താന്‍ ബേക്കര്‍ മാതൃക സഹായകമാണെന്നും ജയറാം രമേശ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.