ബിവറേജസ്​ ജീവനക്കാരനെ മർദിച്ചതായി പരാതി

തേവലക്കര: സർക്കാർ മദ്യ വിതരണ ശാലയിലെ അസിസ്റ്റൻറ് മാനേജറെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചതായി പരാതി. തേവലക്കര അരിനല്ലൂർ മുട്ട് അനുഭവനത്തിൽ ആൻസലിനെയാണ് (30) മർദിച്ചതായി കാണിച്ച് ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ഞായറാഴ്ച 2.30 ഓടെ ആഹാരം കഴിക്കാനായി പോവുകയായിരുന്ന തന്നെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. രണ്ട് മാസങ്ങൾക്കു മുമ്പും ആൻസലിനെ മർദിക്കാൻ ശ്രമം നടന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.