കൊട്ടിയം: തഴുത്തല ഖാദിസിയ്യയുടെ സില്‍വർ ജൂബിലിയുടെ ഭാഗമായി . അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന സമ്മേളനത്തിന് ഒരു വര്‍ഷം നീളുന്ന 25 പദ്ധതികള്‍ പ്രഖ്യാപിച്ചു. 25 ദര്‍സുകള്‍, മവദ്ദ, ഈലാഫ്, പ്രാസ്ഥാനിക സമ്മേളനം, റൗളത്തുല്‍ ഖുര്‍ആന്‍ 25 സെൻററുകള്‍, ഗ്രാൻഡ് സില്‍വര്‍ മീറ്റ്, മുല്‍ത്തഖല്‍ ഉലമാ, ഐഡിയല്‍ ക്യാമ്പ്, സിറാജുല്‍ ഉലമാ ശിഷ്യസംഗമം, 25 ഗ്രന്ഥങ്ങള്‍ തുടങ്ങി 25 പദ്ധതികളാണ് പ്രഖ്യാപിച്ചത്. സ്വാഗത സംഘം ചെയര്‍മാനായി എച്ച്. ഇസുദ്ദീന്‍ കാമില്‍ സഖാഫിയെയും ജനറല്‍ കണ്‍വീനറായി ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയെയും ട്രഷററായി അബ്ദുൽ റഹീം ലബ്ബയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.