ബേബി ജോണിന് സ്മാരകമൊരുക്കി ചവറ ഐ.ടി.ഐ

ചവറ: ബേബി ജോണി​െൻറ ജന്മശതാബ്ദിയിൽ ചവറ ഐ.ടി.ഐ സ്മാരകമൊരുക്കി. 40 വർഷം പൂർത്തിയാകുന്ന ചവറ കൊറ്റൻകുളങ്ങര എൻ.എസ്.എൻ.എസ്.എം ഐ.ടി.ഐ സ്ഥാപിച്ചത് ബേബി ജോൺ ആയിരുന്നു. ഉദ്ഘാടനം ഏഴിന് നടക്കുമെന്ന് മാനേജർ ചവറ വി. വാസുപിള്ള അറിയിച്ചു. രാവിലെ 10ന് സ്മാരക ഹാളി​െൻറ ഉദ്ഘാടനം മുൻ തൊഴിൽ മന്ത്രി ഷിബു ബേബിജോൺ നിർവഹിക്കും. ചവറ വി. വാസുപിള്ള അധ്യക്ഷത വഹിക്കും. ട്രെയിനിങ് ഇൻസ്പെക്ടർ പി.കെ. ഇന്ദിര, ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ ബി. വിജയൻ, കൊല്ലം ഗവ. വനിത ഐ.ടി.ഐ പ്രിൻസിപ്പൽ ബി. ഹരേഷ് കുമാർ എന്നിവർ പങ്കെടുക്കും. കഴിഞ്ഞവർഷം വിവിധ ട്രേഡുകളിൽ നടന്ന എൻ.സി.വി.ടി പരീക്ഷയിൽ ഒന്നാമതെത്തിയവർക്ക് ബേബി ജോൺ സ്മാരക കാഷ് അവാർഡ് വിതരണവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.