കുണ്ടറ: പെരുമ്പുഴ ഗ്രാമോദ്ധാരണ സർവിസ് സഹകരണ ബാങ്കിൽ നവകേരള ചൊവ്വാഴ്ച നടക്കും. രാവിലെ 11 മുതൽ ബാങ്കിൽ നടക്കുന്ന അദാലത്തിൽ ഗുണഭോക്താക്കൾക്ക് നിരവധി ഇളവുകൾ ലഭിക്കും. 'ത്രിപുരയിലെ വിജയം അഴിമതിക്കും വികസനമുരടിപ്പിനും എതിരായതെന്ന്' കുണ്ടറ: ത്രിപുരയിൽ സി.പി.എമ്മിനെതിരെ ബി.ജെ.പി നേടിയ വിജയം അക്രമത്തിനും അഴിമതിക്കും വികസനമുരടിപ്പിനും എതിരായി ജനങ്ങൾ അണിനിരന്നതിെൻറ വിജയമാണെന്ന് ബി.ജെ.പി സംസ്ഥാന ട്രഷറർ എം. എസ്. ശ്യാംകുമാർ. കുണ്ടറയിൽ നടത്തിയ വിജയാഹ്ലാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറ് നെടുമ്പന ശിവൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വെള്ളിമൺ ദിലീപ്, മണ്ഡലം ജനറൽ സെക്രട്ടറി സുനിൽകുമാർ, മീഡിയ സെൽ കൺവീനർ പെരുമ്പുഴ ഉണ്ണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.