മണ്ടപോയ തെങ്ങുകൾ ഭീഷണിയാകുന്നതായി പരാതി

കൊട്ടിയം: മയ്യനാട് മുക്കം കടവിനടുത്ത് കായലിനോട് ചേർന്നുനിൽക്കുന്ന മണ്ടപോയ തെങ്ങുകൾ കടത്തുവള്ള യാത്രക്കാർക്കും കായലിൽ വലവീശി മത്സ്യം പിടിക്കുന്ന തൊഴിലാളികൾക്കും ഭീഷണിയാകുന്നതായി പരാതി. കായലിലേക്ക് ചാഞ്ഞുനിൽക്കുന്ന തെങ്ങുകൾ കാറ്റടിക്കുമ്പോൾ കായലിേലക്ക് ചാഞ്ഞുവരുക പതിവാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ഏതാനും മാസം മുമ്പ് മണ്ടയില്ലാത്ത ഒരു തെങ്ങ് കായലിലേക്ക് വീണിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.