സി.പി.എം കേരള പാർട്ടിയായി -എ.എ. അസീസ് ഇരവിപുരം: പശ്ചിമ ബംഗാളിന് പിന്നാലെ ത്രിപുരയും കൈവിട്ടതോടെ സി.പി.എം കേരള പാർട്ടിയായി മാറിയതായി ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. അക്രമ രാഷ്ട്രീയത്തിനും ജനദ്രോഹ നടപടികൾക്കുമെതിരെ യു.ഡി.എഫ് ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തിെൻറ തണലിൽ സി.പി.എം അക്രമങ്ങളും കൊലപാതകങ്ങളും നടത്തികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എ. യൂനുസ് കുഞ്ഞ് അധ്യക്ഷതവഹിച്ചു. എൻ. അഴകേശൻ, മോഹൻശങ്കർ, സജി ഡി. ആനന്ദ്, ഡി.സി.സി സെക്രട്ടറിമാരായ അൻസാർ അസീസ്, ആദിക്കാട് മധു, ശ്രീകുമാർ, സഞ്ജീവ് കുമാർ, വാളത്തുംഗൽ രാജഗോപാൽ, ഡി.സി.സി വൈസ് പ്രസിഡൻറ് വിപിനചന്ദ്രൻ, കൊല്ലൂർവിള ബദറുദ്ദീൻ, മണിയംകുളം ബദറുദ്ദീൻ, രാജ്മോഹൻ, ഡി.വി. ഷിബു, കണ്ണൻ, മണികണ്ഠൻ, പൊന്നമ്മ മഹേശ്വരൻ, സിസിലി സ്റ്റീഫൻ, ഹംസത്ത് ബീവി, കെ.ബി. ഷഹാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.