കൊല്ലം: ഡി.സി ബുക്സും കറൻറ് ബുക്സും സംയുക്തമായി കൊല്ലം ആർ.പി മാളിൽ മെഗാ ബുക്ക്ഫെയർ ആൻഡ് മൺസൂൺ െഫസ്റ്റ് ആരംഭിച്ചു. മാർച്ച് ഒന്നുമുതൽ ഏപ്രിൽ 15 വരെയാണ് ഫെസ്റ്റ്. ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളുടെ വിപുലമായ ശേഖരത്തോടൊപ്പം കുട്ടികളുടെ പുസ്തകങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലെയും പുസ്തകങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. പെൻഗ്വിൻ-റാൻഡം ഹൗസ് തുടങ്ങിയ പ്രസാധകരുടെ ഇംഗ്ലീഷ് പുസ്തകങ്ങളും ലഭിക്കും. ദിവസവും രാവിലെ 9.30 മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനവും വിൽപനയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.