കൊല്ലം: ദശാബ്ദങ്ങൾ അന്യദേശത്ത് കഷ്ടെപ്പട്ട് നാട്ടിൽ ജീവിക്കാൻ പാടുപെടുന്ന പ്രവാസികളോട് കാട്ടുന്ന പീഡനത്തിെൻറ നേർചിത്രമാണ് രാഷ്ട്രീയക്കാരുടെ പണപ്പിരിവിൽ മനംനൊന്ത് ജീവനൊടുക്കിയ സുഗതൻ എന്ന് കേരള പ്രവാസി വെൽഫെയർ അസോ. സംസ്ഥാന വർക്കിങ് പ്രസിഡൻറ് ചൈത്രം മോഹൻ. കൊല്ലം നെല്ലിമുക്കിലുള്ള അസോ. സംസ്ഥാന ഒാഫിസിൽ ചേർന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ സംരക്ഷണത്തിനായി രൂപവത്കരിച്ച ലോക കേരള സഭയും പ്രവാസി പദ്ധതികളും പ്രവാസികളുടെ സംരക്ഷണത്തിന് പര്യാപ്തമല്ല എന്നതിെൻറ തെളിവാണ് സുഗതെൻറ ആത്മഹത്യയെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. നായർ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ. സുദർശനൻ, ജില്ല പ്രസിഡൻറ് ആരാമം സുരേഷ്, സി. ഗൗതമൻ, ഗോപൻ കുറ്റിച്ചിറ, രാജൻ പി. തൊടിയൂർ, ആർ. ഗിരീഷ്കുമാർ, വി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.